കൊച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി വിറ്റ ലംബോര്‍ഗിനി കാര്‍ വില്‍പ്പനയ്ക്കായി കേരളത്തില്‍ എത്തിച്ചു. കൊച്ചി കുണ്ടന്നൂരിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് കാര്‍ എത്തിച്ചിരിക്കുന്നത്. പതിനായിരത്തോളം കിലോമീറ്റര്‍ ഓടിച്ച ശേഷം കോലി വിറ്റ കാര്‍ മറ്റൊരാള്‍ വാങ്ങുകയും മുംബൈയിലുള്ള അയാളുടെ പക്കല്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു.
ആറ് മാസം മുന്‍പാണ് കാര്‍ കൊച്ചിയില്‍ എത്തിച്ചത്. കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്. സെലിബ്രിറ്റികള്‍ കൂടുതലും ഉപയോഗിക്കുന്ന ലംബോര്‍ഗിനിയുടെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ ആണ് വില്പ്പനയ്ക്ക എത്തിച്ചിരിക്കുന്നത്. കോലി ഉപയോഗിച്ചിരുന്ന കാര്‍ ആയതിനാല്‍ തന്നെ വാഹനം നേരില്‍ കാണാന്‍ നിരവധി പേരാണ് ഷോറൂമില്‍ എത്തുന്നത്.
സെലിബ്രിറ്റികള്‍ ഉപയോഗിച്ച ശേഷം വില്‍പ്പന നടത്തുന്ന കാറുകള്‍ക്ക് കേരളത്തില്‍ വലിയ ഡിമാന്‍ഡാണ്. അതുകൊണ്ട് തന്നെ കാറിന്റെ വില വില്‍പ്പനയ്ക്ക് തടസമാകില്ലെന്നാണ് ഷോറൂം അധികൃതര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.