ദുബായ്: എക്സ്പോ 2020യുടെ ‘ഇത് നമ്മുടെ സമയമാണ്' എന്ന് പേരിട്ടിരിക്കുന്ന ഔദ്യോഗിക ഗാനം പുറത്തിറക്കി.
എക്സ്പോയുടെ 'കണക്റ്റിംഗ് മൈൻഡ് ആൻഡ് ക്രീയേറ്റിംഗ് ഫ്യൂചർ' എന്ന പ്രമേയം, സംഗീതമെന്ന സാർവത്രിക ഭാഷയിലൂടെ കൈമാറുന്നതോടൊപ്പം, ഇത് നമ്മുടെ സമയമാണ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം, "യു.എ.ഇ.യുടെ സംസ്കാരത്തെയും ഭാവിയെയും ഉയർത്തികാട്ടുന്നതും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ഒന്നിപ്പിക്കുകയും ചെയ്യുന്നതാണെന്ന് എക്സ്പോ സംഘാടകർ പറഞ്ഞു.
യുഎഇയിലെ വലിയ കലാകാരന്മാരിൽ ഒരാളും എക്സ്പോ 2020 അംബാസഡറുമായ ഹുസൈൻ അൽ-ജാസ്മിയാണ് ഗാനത്തിന് നേതൃത്വം നൽകുന്നത്. അദ്ദേഹത്തോടൊപ്പം എമിറാത്തി ഗായികയും ഗാനരചയിതാവുമായ അൽമാസ്, ലെബനീസ്-അമേരിക്കൻ ഗായിക മേസ്സ എന്നിവർ ചേർന്നാണ് ഈ ഗാനം ഒരുക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.