വയോജന പരിപാലനത്തില്‍ കേരളം മികച്ച മാതൃക: കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്‌കാരം കേരളത്തിന്

വയോജന പരിപാലനത്തില്‍ കേരളം മികച്ച മാതൃക: കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്‌കാരം കേരളത്തിന്

തിരുവനന്തപുരം: കേരളം രാജ്യത്തെ വയോജന പരിപാലനത്തില്‍ മികച്ച മാതൃക. കേന്ദ്ര സര്‍ക്കാരിന്റെ വയോശ്രേഷ്ഠ പുരസ്‌കാരം കേരളത്തിന് ലഭിച്ചതായി സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സേവനങ്ങളും സൗകര്യങ്ങളും മികച്ച രീതിയില്‍ നടപ്പില്‍ വരുത്തിയതിനാണ് കേരളത്തിന് പുരസ്‌കാരം. അടുത്ത വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്തെ കോളേജുകള്‍ പൂര്‍ണ്ണ നിലയില്‍ തുറക്കുന്ന കാര്യത്തില്‍ വിശദമായി ആലോചിച്ച ശേഷമേ തീരുമാനം എടുക്കൂവെന്നും മന്ത്രി അറിയിച്ചു. കോളേജുകള്‍ തുറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍ കൃത്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനായി ആരോഗ്യവകുപ്പുമായി ചേര്‍ന്ന് വാക്സീന്‍ ഡ്രൈവ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് ആരംഭിച്ച ശേഷം മറ്റ് വിദ്യാര്‍ത്ഥികളുടെ ക്ലാസിന്റെ കാര്യം പരിശോധിക്കും. രണ്ടു ദിവസത്തിനകം യോഗം ചേര്‍ന്ന് പുരോഗതി വിലയിരുത്തുവെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.