തിരുവനന്തപുരം: ജനസംഖ്യയില്‍ 26 .56 % മാത്രമുള്ള മുസ്ലിം വിഭാഗത്തില്‍ നിന്നാണ് 34.73% മയക്കുമരുന്ന് കേസുകളിലെ പ്രതികളും ഉണ്ടായിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വില്‍പനക്കാരോ പ്രത്യേക സമുദായക്കാരാണെന്നതിന് തെളിവുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് വാര്യര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
2011 സെന്‍സസ് പ്രകാരം കേരളത്തില്‍ 54.73 % ഹിന്ദുക്കളും 26.56% മുസ്ലീങ്ങളും 18. 38 % ക്രൈസ്തവരും ആണ്.
മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികളില്‍ 49.80 % പേര്‍ ഹിന്ദുക്കളും 15. 73% പേര്‍ ക്രൈസ്തവരും 34.47% പേര്‍ മുസ്ലീങ്ങളുമാണ്.
ജനസംഖ്യയില്‍ 26 .56 % മാത്രമുള്ള മുസ്ലിം വിഭാഗത്തില്‍ നിന്നാണ് 34.73% മയക്കുമരുന്ന് കേസുകളിലെ പ്രതികളും എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ് . പ്രത്യേകിച്ചും ഇസ്ലാം കര്‍ശനമായി വിലക്കുന്ന, ശരീയത്ത് നിയമമുള്ള രാഷ്ട്രങ്ങളില്‍ വധശിക്ഷ ലഭിക്കുന്ന മയക്കുമരുന്ന് കേസില്‍ ജനസംഖ്യാനുപാതത്തേക്കാള്‍ മുസ്ലീങ്ങള്‍ ഉള്‍പ്പെടുന്നു എന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ ഇന്ന് കോഴിക്കോട് പാലാ ബിഷപ്പിനെ ഭീഷണിപ്പെടുത്താന്‍ യോഗം ചേര്‍ന്ന സാമുദായിക നേതാക്കള്‍ ഗൗരവത്തോടെ പരിശോധിക്കണം .
തീവ്രവാദ പ്രവര്‍ത്തനം, സ്വര്‍ണ്ണക്കടത്ത് , ഹവാല ഇടപാടുകള്‍ , പോക്സോ കേസുകള്‍ , ബലാല്‍സംഗം , പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റ കൃത്യങ്ങളിലെ മതം തിരിച്ച കണക്കുകള്‍ കൂടി പുറത്തു വിടാന്‍ ബഹു. മുഖ്യമന്ത്രി തയ്യാറാവും എന്ന് പ്രത്യാശിക്കുകയാണ്.
https://m.facebook.com/story.php?story_fbid=6166858196689228&id=692247824150320&scmts=scwsplos
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.