രാഹുലിന്റെയും വെങ്കടേഷിന്റെയും മികവില്‍ മുംബൈയെ കീഴടക്കി കൊല്‍ക്കത്ത

രാഹുലിന്റെയും വെങ്കടേഷിന്റെയും മികവില്‍  മുംബൈയെ കീഴടക്കി കൊല്‍ക്കത്ത

ദുബായ്: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ കീഴടങ്ങി. ഏഴുവിക്കറ്റിനായിരുന്നു രോഹിത് ശര്‍മ്മയുടെയും സംഘത്തിന്റെയും തോല്‍വി. ഇതോടെ എട്ടു പോയിന്റുമായി മുംബൈ പട്ടികയില്‍ ആറാമതേക്ക് താണപ്പോള്‍ അത്രതന്നെ പോയിന്റുകളുമായി കൊല്‍ക്കത്ത നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടാനായത്. അര്‍ദ്ധസെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡി കോക്കും (55) നായകന്‍ രോഹിത് ശര്‍മ്മയും(33)ചേര്‍ന്ന് ഓപ്പണിംഗില്‍ 78 റണ്‍സടിച്ചെങ്കിലും തുടര്‍ന്ന് സ്കോര്‍ ഉയര്‍ത്താന്‍ മുംബൈയ്ക്ക് കഴിഞ്ഞില്ല.

മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. രാഹുല്‍ ത്രിപാതിയും (42 പന്തുകളില്‍ എട്ടുഫോറും മൂന്ന് സിക്സുമടക്കം പുറത്താകാതെ 74 റണ്‍സ് ),വെങ്കിടേഷ് അയ്യരും (30 പന്തുകളില്‍ നാലുഫോറും മൂന്ന് സിക്സുമടക്കം 53 റണ്‍സ് ) ചേര്‍ന്നാണ് കൊല്‍ക്കത്തയ്ക്ക് ജയമൊരുക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.