കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന് ബിജെപി പിന്തുണ; യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫിന് ബിജെപി പിന്തുണ; യുഡിഎഫിന് ഭരണം നഷ്ടമായി

കോട്ടയം: കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാക്കി. എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ 29 അംഗങ്ങള്‍ അനുകൂലിച്ചതോടെയാണ് യുഡിഎഫിന്റെ ഭരണം നഷ്ടമായത്. ബിജെപി പിന്തുണയോടെയാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ഇതോടെ നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ പുറത്തായി. യുഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു.

52 അംഗ കൗണ്‍സിലില്‍ 22 അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫിനു യു ഡി എഫിനും ഉള്ളത്. എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ സാഹചര്യം ഒരുങ്ങിയത്. 27 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാകാന്‍ വേണ്ടത്. ഈരാറ്റുപേട്ടയ്ക്ക് ശേഷം ജില്ലയില്‍ രണ്ടാമത്തെ നഗരസഭയാണ് യുഡിഎഫിന് നഷ്ടമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.