'ദക്ഷിണ കൊറിയ ഇരട്ടത്താപ്പ് മാറ്റിയാല്‍ ചര്‍ച്ചയാകാം': കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്

'ദക്ഷിണ കൊറിയ ഇരട്ടത്താപ്പ് മാറ്റിയാല്‍ ചര്‍ച്ചയാകാം':  കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്


സോള്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ക്കിടയിലെ സംഘര്‍ഷം അയഞ്ഞുവരുന്നതിന്റെ സൂചന. ദക്ഷിണ കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഉത്തര കൊറിയ പ്രഖ്യാപിച്ചു. ദക്ഷിണ കൊറിയയുടെ ശത്രുതാപരമായ നീക്കങ്ങളും ഇരട്ടത്താപ്പും ഒഴിവാക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് പ്രസിഡന്റ് കിം ജോങ്് ഉന്നിന്റെ സഹോദരി കിം യോ ജോങ് വ്യക്തമാക്കി.

തുടരെ തുടരെ ഇരു രാജ്യങ്ങളും മിസൈല്‍ പരീക്ഷിക്കുന്നത് ലോകരാജ്യങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും മിസൈല്‍ പരീക്ഷണങ്ങളെ താക്കീത് ചെയ്ത് അമേരിക്കയടക്കം രംഗത്ത് വന്നിരുന്നു.ഈ സാഹചര്യത്തില്‍ കിം യോ ജോംങിന്റെ പുതിയ പ്രസ്താവന ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുക്കുമെന്നാണ് കരുതുന്നത്.

1950 മുതല്‍ 1953 വരെ നീണ്ടുനിന്ന കൊറിയന്‍ യുദ്ധത്തിന് ശേഷം കൊറിയന്‍ രാജ്യങ്ങളില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉത്തരകൊറിയയുടെ ക്ഷണം എന്നാണ് റിപ്പോര്‍ട്ട്. മഞ്ഞുരുക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നു. ഈ ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് കിം യോ ജോങിന്റെ പ്രസ്താവന. ദക്ഷിണ കൊറിയ ഇരട്ടത്താപ്പ് ഉപേക്ഷിക്കുകയും വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥത കൊണ്ടുവരികയും ചെയ്താല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നാണ് കിം യോ ജോംങ് പറഞ്ഞത്.

കഴിഞ്ഞാഴ്ച ദക്ഷിണ, ഉത്തര കൊറിയകള്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചിരുന്നു. ഉത്തര കൊറിയുടെ ഹ്വസ്വദൂര മിസൈല്‍ പരീക്ഷണത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കുന്ന ആദ്യ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.