കോര്‍ക്കിന്റെ പുണ്യവാനായ വിശുദ്ധ ഫിന്‍ബാര്‍

കോര്‍ക്കിന്റെ പുണ്യവാനായ വിശുദ്ധ ഫിന്‍ബാര്‍

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 25

കോര്‍ക്കിന്റെ പുണ്യവാന്‍ എന്നറിയപ്പെടുന്ന വിശുദ്ധ ഫിന്‍ബാര്‍ അയര്‍ലന്‍ഡിലെ കോര്‍ക്കിനടുത്തുള്ള അക്കായിദ് ദുബോര്‍ക്കോണ്‍ എന്ന സ്ഥലത്താണ് ജനിച്ചത്. കോര്‍ക്ക് ബിഷപ്പും കോര്‍ക്കിലെ ഒരു മഠാധിപതിയും ആയിരുന്നു.

ഇരുമ്പ് തൊഴിലാളിയായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് തൊഴില്‍ തേടി മുണ്‍സ്റ്റര്‍ എന്ന സ്ഥലത്തേക്ക് മാറി ഒരടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇതിനിടെ ഫിന്‍ബാര്‍ അറിയപ്പെടാത്ത മൂന്ന് സന്യസിമാര്‍ക്കൊപ്പം വീട് വിട്ടു. കുറേക്കാലം സ്‌കോട്ട്‌ലാന്റില്‍ താമസിച്ചതിനു ശേഷം ഗൌഗാന, ബരാ ദ്വീപിലെ കില്‍ക്ലൂണി അടക്കം നിരവധി സ്ഥലങ്ങളില്‍ തന്റെ നാമധേയം പേറുന്ന നിരവധി സന്യാസാലയങ്ങള്‍ സ്ഥാപിച്ചു.

അദ്ദേഹം ഒരു മാലാഖയാല്‍ ഗൌഗാന ബരായിലെ ലീ നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് നയിക്കപ്പെടുകയും അവിടെ അദ്ദേഹം തന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രമം സ്ഥാപിക്കുകയും ചെയ്തു എന്നതാണ് പറയപ്പെടുന്നത്. അവിടെ നിന്നുമാണ് ഇപ്പോഴുള്ള കോര്‍ക്ക് നഗരമുണ്ടായത്.

ഗൌഗാന തടാകത്തിലെ ഭീകര സര്‍പ്പത്തെ വിശുദ്ധന്‍ കൊല്ലുകയും അങ്ങനെയുണ്ടായ ചാലില്‍ നിന്നുമാണ് ലീ നദി ഉത്ഭവിച്ചതെന്നും പറയപ്പെടുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ കോര്‍ക്ക് ബിഷപ്പായിരുന്ന ജിയോള ഏദാ മുയിദിന് ശേഷം 606 ല്‍ അദ്ദേഹം സ്ഥാപിച്ച പള്ളിയും മഠവും ലീ നദിക്ക് മുകളിലുള്ള ചുണ്ണാമ്പുകല്ലില്‍ ആയിരുന്നു.

ഇപ്പോള്‍ ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഈ ദേവാലയം 'സെന്റ് ഫിന്‍ ബാരെ കത്തീഡ്രല്‍' എന്ന് അറിയപ്പെടുന്നു. ക്ലോയ്‌നെ എന്ന സ്ഥലത്ത് വച്ച് 633 ലാണ് ഫിന്‍ബാര്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. പിന്നീട് അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കോര്‍ക്കിലേക്ക് കൊണ്ട് വരികയും വെള്ളി കൊണ്ടുണ്ടാക്കിയ അള്‍ത്താരയില്‍ സ്ഥാപിക്കുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ഔക്ക് ആര്‍ച്ചു ബിഷപ്പായിരുന്ന ഔസ്റ്റിന്റൂസ്

2. പലസ്തീനായിലെ ഔറേലിയായും നെയോമിസിയായും

3. ഔക്‌സേര്‍ ബിഷപ്പായിരുന്ന അനാക്കാരിയൂസ്

4. ഏഷ്യാ മൈനറിലെ ബര്‍ഡോമിയന്‍. യുക്കാര്‍പ്പസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.