സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ (എസ്.ഇ.സി.എൽ.) അപ്രന്റിസ് ട്രെയിനിങ്ങിന് അപേക്ഷിക്കാം. മൈനിങ്ങിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിനുമാണ് അവസരം. ബിരുദം/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. 450 ഒഴിവുണ്ട്.
ഒഴിവുകൾ:ഗ്രാജ്വേറ്റ് അപ്രന്റിസ്-മൈനിങ്: 140 (ജനറൽ-71, എസ്.സി.-19, എസ്.ടി.-32, ഒ.ബി.സി.-18) ടെക്നീഷ്യൻ അപ്രന്റിസസ്-മൈനിങ്/മൈൻ സർവേയിങ്: 310 (ജനറൽ-156, എസ്.സി.-71, എസ്.ടി.-43, ഒ.ബി.സി.-40),
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് മൈനിങ് എൻജിനിയറിങ്ങിൽ നാലുവർഷത്തെ ബിരുദം/തത്തുല്യവും ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യവുമാണ് യോഗ്യത. ഫുൾടൈം റെഗുലർയോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ. മുൻപ് എവിടെയും അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കാൻ പാടില്ല.
അപേക്ഷ: അപ്രന്റിസ്ഷിപ് പോർട്ടലായ www.mhrdnats.gov.in വഴി നൽകാം. വിവരങ്ങൾക്ക്: www.seclcil.in അവസാനതീയതി: ഒക്ടോബർ അഞ്ച്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.