വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

വനിതാ കമ്മീഷന്‍ അധ്യക്ഷയായി പി സതീദേവി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗം പി സതീദേവി സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് സതീദേവി ചുമതലയേല്‍ക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് സതീദേവി.

2004 മുതല്‍ 2009 വരെ വടകരയില്‍ നിന്നുള്ള ലോക്സഭാംഗമായിരുന്നു. സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയായി നിയമിക്കുന്ന കാര്യത്തില്‍ സിപിഎം നേരത്തേ തന്നെ ധാരണയിലെത്തിയിരുന്നു.

ഓഗസ്റ്റില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സതീദേവിയെ വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കുന്നത് സംബന്ധിച്ച്‌ പാര്‍ട്ടി തീരുമാനമെടുത്തിരുന്നതായാണ് വിവരം. എംസി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് പി സതീദേവിയെ നിയമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.