ന്യൂഡല്‍ഹി : വ്യോമസേനയ്ക്ക് കരുത്തേകാന്‍ 56 സി-295 മീഡിയം സൈനിക വിമാനങ്ങള്‍ വാങ്ങുന്നു. ഇതിനായി 22,000 കോടി രൂപയുടെ കരാര്‍ സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് സ്പേസ് ആന്‍ഡ് സ്പേസുമായി കേന്ദ്ര പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു. 16 വിമാനങ്ങള്‍ സ്പെയിനില്‍ നിര്‍മ്മിക്കും.ബാക്കി 40 എണ്ണം സ്പാനിഷ് കമ്പനി ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസുമായി ചേര്‍ന്ന് ഇന്ത്യയില്‍ നിര്‍മിക്കും.
ഇതാദ്യമായാണ് ഇന്ത്യയില്‍ ഒരു സ്വകാര്യ കമ്പനി സൈനിക വിമാനങ്ങള്‍ നിര്‍മിക്കുന്നത്. വ്യോമസേനയുടെ പക്കല്‍ ഇപ്പോഴുള്ള ആവ്‌റോ - 748 നു പകരമാകാനാണ് സി295 വിമാനങ്ങള്‍ എത്തുന്നത്. 510 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഈ വിമാനങ്ങള്‍ക്ക് സംഘര്‍ഷ മേഖലകളിലേക്ക് സൈനികരെയും വസ്തുക്കളെയും എത്തിക്കാന്‍ സാധിക്കും. 48 മാസത്തിനുള്ളില്‍, നിര്‍മാണം പൂര്‍ത്തിയാക്കി പൂര്‍ണ്ണസജ്ജമായ 16 വിമാനങ്ങള്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് കമ്പനി ഇന്ത്യക്ക് കൈമാറും.
എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസ് ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് കണ്‍സോര്‍ഷ്യം കരാര്‍ നിലവില്‍ വന്ന് പത്തു വര്‍ഷത്തിനുള്ളില്‍ ബാക്കി 40 വിമാനങ്ങളും നിര്‍മ്മിച്ച് വ്യോമസേനയ്ക്ക് കൈമാറണം. കരാറിനു കളമൊരുങ്ങുന്നതില്‍ ടാറ്റാ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ സന്തുഷ്ടി രേഖപ്പെടുത്തി.പുതിയ വിമാനങ്ങള്‍ ലഭിക്കുന്നതോടെ വടക്ക്, വടക്കുകിഴക്കന്‍ മേഖലകളിലും ആന്‍ഡമാന്‍ നിക്കോബാറിലും വേഗത്തിലെത്താന്‍ സാധിക്കും. വ്യോമസേനയ്ക്ക് തന്ത്രപരമായി കൂടുതല്‍ കരുത്ത് പകരും അവയെന്നും സേനാകേന്ദ്രങ്ങള്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.