ഏ.ഡി. 304-ല്‍ മര്‍സെലിനൂസ് മാര്‍പ്പാപ്പ കാലം ചെയ്തിനുശേഷം ഏകദേശം മൂന്നൂ വര്‍ഷത്തോളം വി. പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞു കിടന്നു. ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനം മൂലം തിരുസഭയ്ക്ക് വളരെ വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നു മാത്രമല്ല, മതപീഡനം സഭയുടെ ഉള്ളില്‍തന്നെ ഭിന്നതകള്‍ രൂപപ്പെടുത്തിയിരുന്നു. ഈ കാരണങ്ങളാല്‍ മര്‍സെലിനൂസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിന് താമസം നേരിട്ടു. എന്നാല്‍ ഏകദേശ മൂന്നര വര്‍ഷങ്ങള്‍ക്കുശേഷം ഏ.ഡി. 308-ല്‍ തിരുസഭയുടെ മൂപ്പതാമത്തെ മാര്‍പ്പാപ്പയും വി. പത്രോസിന്റെ പിന്‍ഗാമിയുമായി മാര്‍സെല്ലൂസ് മാര്‍പ്പാപ്പ തിരഞ്ഞെടുക്കപ്പെട്ടു.
മാര്‍പ്പാപ്പയെന്ന നിലയില്‍ മാര്‍സെല്ലൂസ് മാര്‍പ്പാപ്പയ്ക്ക് നേരിടേണ്ടി വന്ന അജപാലനപരമായ പ്രശ്‌നം ഡയക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതപീഡനകാലത്ത് വിശ്വാസത്യാഗം ചെയ്ത ക്രിസ്ത്യാനികളുടെ സ്ഥാനം സംബന്ധിച്ചായിരുന്നു. അത്തരക്കാര്‍ക്കെതിരെ മാര്‍സെല്ലൂസ് മാര്‍പ്പാപ്പ കര്‍ക്കശവും നിര്‍ദയവുമായ രീതിയിലാണ് പെരുമാറിയത്. വിശ്വാസത്യാഗം ചെയ്തവര്‍ സഭയിലേക്കു തിരിച്ചുവരണമെങ്കില്‍ കാഠിനവും തീവ്രവുമായ പരിഹാര പ്രക്രിയകളിലൂടെ കടന്നുപോകണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍ മാര്‍പ്പാപ്പയുടെ അത്തരം നിര്‍ദ്ദേശം സഭയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇത് സഭയിലും പൊതുസമൂഹത്തിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുകയും അത്തരം അസ്വാരസ്യങ്ങള്‍ രക്തചൊരിച്ചലിനുവരെ കാരണമാവുകയും ചെയ്തു.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയും മാര്‍സെല്ലൂസ് മാര്‍പ്പാപ്പയ്‌ക്കെതിരെ പൊതുവികാരം ശക്തമാവുകയും ചെയ്തപ്പോള്‍ മാക്‌സെന്റിയൂസ് ചക്രവര്‍ത്തി മാര്‍സെല്ലൂസ് മാര്‍പ്പാപ്പയെ നാടുകടത്തി. അദ്ദേഹം നിര്‍ബന്ധിത പ്രവാസത്തിലായിരിക്കുമ്പോള്‍തന്നെ ഏ.ഡി. 309 ജനുവരി 16-ാം തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. പിന്നീട് അദ്ദേഹത്തില്‍ ഭൗതീക അവശിഷ്ടങ്ങള്‍ റോമിലേക്കു കൊണ്ടുവരികയും വി. പ്രിസില്ലയുടെ സിമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു.
St. Marcellus I succeeded Marcellinus, most likely in 308. Marcellus was known for his staunch position against the Christians who had lapsed during the Diocletian persecution. He had Marcellinus’s name struck from the official list of popes and was insistent that the lapsed Christians needed to perform appropriate penances for their apostasy. Public disorder arose from dissenters and Emperor Maxentius banished Marcellus from Rome, blaming him for the turmoil and bloodshed that resulted from his injunctions. Marcellus died shortly after his exile on January 16, 309
എല്ലാ മാർപാപ്പാമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26