​ഐ.​ഐ.എഫ്​.ടിയില്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസ്​; ഓണ്‍ലൈനായി അപേക്ഷിക്കാൻ ഒക്ടോബര്‍ 15 വരെ അവസരം

​ഐ.​ഐ.എഫ്​.ടിയില്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസ്​;  ഓണ്‍ലൈനായി അപേക്ഷിക്കാൻ  ഒക്ടോബര്‍ 15 വരെ അവസരം

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്​ഥാപനമായ ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫോറിന്‍ ട്രേഡിന്റെ (ഐ.ഐ.എഫ്​.ടി) ഡല്‍ഹി, കൊല്‍ക്കത്ത ക്യാമ്പസുകളിൽ 2022-24 വര്‍ഷം നടത്തുന്ന ഫുള്‍ടൈം ​റസിഡന്‍ഷ്യല്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ബിസിനസ്​ പ്രോഗ്രാം പ്രവേശനത്തിന്​ അപേക്ഷകൾ ക്ഷണിച്ചു.

ഓണ്‍ലൈനായി ഒക്​ടോബര്‍ 15വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ https://iift.nta.nic.in ല്‍ നിന്ന്​ ഡൗണ്‍ലോഡ്​ ചെയ്യാം. നാഷനല്‍ ടെസ്​റ്റിങ്​ ഏജന്‍സി ഡിസംബര്‍ അഞ്ചിന്​ ഞായറാഴ്​ച രാവിലെ 10 മുതല്‍ 12 വരെ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്​ഠിത എന്‍ട്രന്‍സ്​ ടെസ്​റ്റ്​, ഗ്രൂപ്പ്​ ചര്‍ച്ച, റൈറ്റിങ്​ സ്കില്‍സ്​​ അസസ്മെന്റ്​, അഭിമുഖം എന്നിവയുടെ അടിസ്​ഥാനത്തിലാണ്​ സെലക്ഷന്‍.

മള്‍ട്ടിപ്പിള്‍ ചോയ്​സ്​ ഒബ്​ജക്​ടിവ്​ മാതൃകയിലുള്ള എന്‍ട്രന്‍സ്​ ടെസ്​റ്റില്‍ റീഡിങ്​ കോംപ്രിഹെന്‍ഷന്‍ ആന്‍ഡ്​​ വെര്‍ബല്‍ എബിലിറ്റി, ക്വാണ്ടിറ്റേറ്റിവ്​ അനാലിസിസ്​, ഡേറ്റ ഇന്‍റര്‍പ്ര​ട്ടേഷന്‍ ആന്‍ഡ്​​ ലോജിക്കല്‍ റീസണിങ്​, പൊതുവിജ്ഞാനം എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങളുണ്ടാവും. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്​ പരീക്ഷകേന്ദ്രങ്ങളാണ്​. ടെസ്​റ്റില്‍ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്​, ഡല്‍ഹി, മുംബൈ മുതലായ കേന്ദ്രങ്ങളില്‍ ഗ്രൂപ്പുചര്‍ച്ചയും ഇന്‍റര്‍വ്യൂവും നടത്തി മെറിറ്റ്​ ലിസ്​റ്റ്​ തയാറാക്കും.

ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത ബാച്ചിലേഴ്​സ്​ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ യോഗ്യതപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ഒക്​ടോബര്‍ ഏഴിനകം യോഗ്യത തെളിയിച്ചാല്‍ മതി. യോഗ്യതപരീക്ഷയില്‍ എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങള്‍ക്ക്​ 45 ശതമാനം മാര്‍ക്ക്​ മതി. പ്രായപരിധിയില്ല.

അപേക്ഷഫീസ്​ 2500 രൂപ. എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി/ട്രാന്‍സ്​​ജെന്‍ഡര്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക്​ 1000 രൂപ മതി. ജി.എസ്​.ടി കൂടി നല്‍കേണ്ടിവരും. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഒക്​ടോബര്‍ 15നകം സമര്‍പ്പിക്കണം. https://iift.nta.nic.inല്‍ 'Apply online' ബട്ടണില്‍ ഇതിനുള്ള സൗകര്യമുണ്ട്​. അപേക്ഷസമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്​.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.