സംസ്ഥാനത്ത് ഓൺലൈൻ പ്ലസ് വൺ ക്ലാസുകൾ നവംബർ 2 ന് ആരംഭിക്കും

സംസ്ഥാനത്ത് ഓൺലൈൻ പ്ലസ് വൺ ക്ലാസുകൾ നവംബർ 2 ന് ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്ണി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ന​വം​ബ​ര്‍ ര​ണ്ടി​ന് ആ​രം​ഭി​ക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം പൂ​ര്‍​ത്തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള തീ​രു​മാ​നം. പ​ല പ്ലാ​റ്റ് ഫോ​മു​ക​ളി​ലാ​യി​രു​ന്ന വി​വി​ധ മീ​ഡി​യ​ത്തി​ലെ ക്ലാ​സു​ക​ള്‍ firstbell.kite.kerala.gov.in എ​ന്ന ഒ​റ്റ പോ​ര്‍​ട്ട​ലി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

ആരംഭത്തിൽ രാവിലെ 9.30 മുതൽ 10.30 വരെ രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക. പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കു​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ 45ല​ക്ഷം കു​ട്ടി​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​വു​ക​യാ​ണ്. സമയ ലഭ്യതയുടെ പ്രശ്‌നം ഉള്ളതിനാൽ ഹയർസെക്കന്ററി വിഭാഗത്തിലെ ചില വിഷയങ്ങളും പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഭാഷാ വിഷയങ്ങളും കഴിയുന്നതും അവധി ദിവസങ്ങൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും സംപ്രേഷണം ചെയ്യുനത്. മുഴുവൻ വിഷയങ്ങളും സംപ്രേഷണം ചെയ്യാൻ കൈറ്റ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.