ന്യൂഡല്‍ഹി: ജിഹാദികള്‍ നടത്തിയ വംശീയ ഹത്യയാണ് മലബാര്‍ കലാപമെന്ന പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1921ലെ മാപ്പിള കലാപം തീവ്രവാദി വിഭാഗങ്ങള്‍ നടത്തിയ ആസൂത്രിത ഹിന്ദു വംശഹത്യയെന്നാണ് യോഗി ആരോപിച്ചത്. മാപ്പിള കലാപത്തെക്കുറിച്ച് ആര്‍ എ സ് എസ് അനുകൂല പ്രസിദ്ധീകരണമായ 'പാഞ്ചജന്യ' സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടെയാണ് യോഗിയുടെ വിവാദ പരാമര്‍ശം.
ഇത് ആഴത്തിലുള്ള ചിന്തക്കും ചര്‍ച്ചക്കുമുള്ള അവസരമാണ്. തീവ്രവാദ ചിന്തകളില്‍ നിന്ന് മുഴുവന്‍ മനുഷ്യരാശിയേയും എങ്ങനെ മോചിപ്പിക്കാമെന്ന് നാം ചിന്തിക്കണം യോഗി വ്യക്തമാക്കി. മലബാര്‍ വംശഹത്യ ആവര്‍ത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം. ഇതിനായി എല്ലാ ഇന്ത്യക്കാരും നിശ്ചയദാര്‍ഢ്യത്തോടെ ഒത്തുചേരേണ്ടതുണ്ടെന്നും യോഗി ഓര്‍മ്മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.