• Thu Mar 27 2025

സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന വിചിത്ര വ്യവസ്ഥയോടെ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി

സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന വിചിത്ര വ്യവസ്ഥയോടെ ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തി

പാട്‌ന: ബിഹാറില്‍ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്ര വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പട്‌ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാര്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ഹൈക്കോടതി നിര്‍ദേശം.

ബലാത്സംഗ ശ്രമത്തിന് ഇരയായ യുവതി ഉള്‍പ്പടെ ഗ്രാമത്തിലുള്ള എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ അടുത്ത ആറ് മാസത്തേക്ക് സൗജന്യമായി അലക്കി തേച്ച് നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് പ്രതിക്ക് ജഡ്ജി ജാമ്യം അനുവദിച്ചത്. പ്രതിയായ ലാലന്‍ കുമാറിന് 20 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.

ബലാത്സംഗക്കേസില്‍ കീഴ്‌ക്കോടതിയുടെ നിര്‍ദ്ദേശം വിവാദമായതിന് പിന്നാലെയാണ് ജഡ്ജിയെ മാറ്റിനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.