ന്യുഡല്‍ഹി: മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി ഡല്‍ഹിയില്‍ തിരിച്ചെത്തി. എയര്‍ ഇന്ത്യ വണ്ണില്‍ വന്നിറങ്ങിയ മോഡിക്ക് വന്‍ സ്വീകരണമാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നല്‍കിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ മോഡിയെ സ്വീകരിക്കാന്‍ നേരിട്ട് വിമാനത്താവളത്തിലെത്തി.
മോഡിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയെ ലോകം കാണുന്നത് മറ്റൊരു തരത്തിലാണെന്ന് പാലം വിമാനത്താവളത്തിന് സമീപം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ പറഞ്ഞു. തീവ്രവാദവും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള വിഷയങ്ങളില്‍ എല്ലാവരേയും സഹകരിപ്പിച്ച് കൊണ്ടു പോകാനും ഇന്ത്യയെ പ്രധാനകക്ഷിയാക്കി നിര്‍ത്താനും പ്രധാനമന്ത്രിക്ക് സാധിച്ചെന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി മോഡിയും തമ്മിലുള്ള സുഹൃത്ത് ബന്ധം വളരെ കാലം മുന്‍പേ ഉള്ളതാണ്. രാഷ്ട്രത്തലവന്‍മാരായ ശേഷവും ആ അടുപ്പവും സ്‌നേഹവും ഇരുവരും പങ്കിടുന്നുണ്ടെന്നും ജെപി നഡ്ഡ വ്യക്തമാക്കി.
മൂന്ന് ദിവസം നീണ്ട യുഎസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി വാഷിംഗ്ടണിലും ന്യൂയോര്‍ക്കിലും എത്തിയിരുന്നു. അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാ ഹാരീസ് എന്നിവരുമായി മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്ക, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ക്കൊപ്പം ക്വാഡ് ഉച്ചക്കോടിയിലും മോഡി പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.