മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് കീഴടക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്

മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് കീഴടക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്

ദുബായ്: മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് തോല്‍പ്പിച്ച്‌ ബം​ഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ബോളര്‍മാരുടെ മികവിലായിരുന്നു കൊഹ് ലി പട വിജയം സ്വന്തമാക്കിയത്.

ഹാട്രിക്ക് നേട്ടം അടക്കം നാല് വിക്കറ്റുകള്‍ നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയുടെ തളർത്തിയത്. ഇതോടെ ബം​ഗളൂര്‍ 12 പോയിന്റോടെ ഐപിഎല്‍ പട്ടികയിലെ മൂന്നാം സ്ഥാനം നിലനിര്‍ത്തി. സ്കോര്‍- ബാംഗ്ലൂര്‍ 20 ഓവറില്‍ 165-6; മുംബൈ 18.1 ഓവറില്‍ 111നു പുറത്ത്.

ഹര്‍ഷല്‍ പട്ടേലിനൊപ്പം നാല് ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹല്‍, നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവര്‍ ചേര്‍ന്നാണു മുംബൈയെ തകര്‍ത്തത്. 3.1 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ബാം​ഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സ് പിന്തുടര്‍ന്നു കളിച്ച മുംബൈയുടെ തുടക്കം മികച്ചതായിരുന്ന. രോഹിത് ശര്‍മ- ക്വിന്റന്‍ ഡികോക് സഖ്യം വര്‍പ്ലേ ഓവറുകളില്‍ തകര്‍ത്തടിച്ചു. 6.4 ഓവറില്‍ സഖ്യം 57 റണ്‍സ് ചേര്‍ത്തു. എന്നാല്‍ 23 പന്തില്‍ നാല് ഫോറുകള്‍ അടക്കം 24 റണ്‍സെടുത്ത ഡികോക്കിനെ ചെഹല്‍ പുറത്താക്കിയതോടെ മുംബൈ തകരുകയായിരുന്നു. അര്‍ധ സെഞ്ചുറിയിലേക്കു കുതിച്ച രോഹിത് ശര്‍മ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ ബോളില്‍ അനാവശ്യ ഷോട്ടിനു മുതിര്‍ന്നതോടെ ദേവ്ദത്ത് പടിക്കലിന്റെ കയ്യിലായി. 28 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സുമടക്കം 43 റണ്‍സെടുത്തു.

പിന്നീട് വന്ന ഇഷാന്‍ കിഷന്‍ (12 പന്തില്‍ 9), സൂര്യകുമാര്‍ യാദവ് (9 പന്തില്‍ 8), ക്രുനാല്‍ പണ്ഡ്യ (11 പന്തില്‍ 5), ഹാര്‍ദിക് പാണ്ഡ്യ (6 പന്തില്‍ 3), കീറണ്‍ പൊള്ളാര്‍ഡ് (10 പന്തില്‍ 7), രാഹുല്‍ ചാഹര്‍ (1 പന്തില്‍ 0 ) എന്നിവര്‍ക്കാര്‍ക്കും മുംബൈയെ രക്ഷിക്കാനായില്ല. 10.2 ഓവറില്‍ 81-2 എന്ന സ്കോറിലായിരുന്ന മുംബൈ അവസാന 8 വിക്കറ്റുകള്‍ വെറും 20 റണ്‍സിനിടെയാണു നഷ്ടമാക്കിയത്.

ഗ്ലെന്‍ മാക്സ്‌വെല്‍ (37 പന്തില്‍ 6 ഫോറും 3 സിക്സും അടക്കം 56), ക്യാപ്റ്റന്‍ വിരാട് കോലി (42 പന്തില്‍ 3 വീതം ഫോറും സിക്സും അടക്കം 51) എന്നിവരാണു ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര നാല് ഓവറില്‍ 36 റണ്‍സിനു മൂന്ന് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ആദം മില്‍നെ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.