മുംബൈ: 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ കെണിയിലാക്കിയത് നടി ലീന മരിയ പോളെന്ന് റിപ്പോര്‍ട്ട്. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ലീന മരിയ പോള്‍, ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ എന്നിവര്‍ ഉള്‍പ്പെട്ട തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ നടി ഹാജരായില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടിലായിരുന്നു ജാക്വിലിന്‍.
കേസിലെ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖര്‍ പ്രമോര്‍ട്ടര്‍മാരായ രണ്‍ബാക്സി, ശിവിന്ദര്‍ സിങ്, മല്‍വിന്ദര്‍ സിങ് എന്നിവരെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. ജാക്വിലിനെയും തട്ടിപ്പിന് ഇരയാക്കിയതാണെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ജാക്വിലിനെ അഞ്ച് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസാണ് ലീനയേയും സുകേഷിനെയും അറസ്റ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.