കനയ്യകുമാര്‍ പോയത് ഓഫീസിലെ എസിയുമായിട്ടെന്ന് സിപിഐ നേതാവ്

കനയ്യകുമാര്‍ പോയത് ഓഫീസിലെ എസിയുമായിട്ടെന്ന് സിപിഐ നേതാവ്

ന്യുഡല്‍ഹി: കനയ്യകുമാര്‍ പോയത് ഓഫീസിലെ എസിയുമായിട്ടെന്ന് സിപിഐ നേതാവ്. സിപിഐ സംസ്ഥാന സമിതി ആസ്ഥാനത്ത് സ്ഥാപിച്ചിരുന്ന എസി കനയ്യ കുമാര്‍ അഴിച്ചുകൊണ്ട് പോയെന്ന് സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡെ. എന്നാല്‍ കനയ്യ കുമാര്‍ സ്വന്തം പണം മുടക്കി സ്ഥാപിച്ച എസിയാണ് അതെന്നും കൊണ്ടുപോയതില്‍ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് മാറുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാം നരേഷ് പാണ്ഡെയുടെ വെളിപ്പെടുത്തല്‍.

കനയ്യ കുമാര്‍ ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഭഗത് സിംഗ് ദിനത്തിലാണ് ഇരുവരും പാര്‍ട്ടിയുടെ ഭാഗമാകുന്നത്. ഇരുവര്‍ക്കുമൊപ്പം അടുത്ത അനുയായികളും കോണ്‍ഗ്രസില്‍ ചേരും. നേരത്തെ തന്നെ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു.







വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.