ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. സണ്‍റൈസേഴ്സ് ഹൈദരാബാദാണ് രാജസ്ഥാനെ കീഴടക്കിയത്. ഏഴുവിക്കറ്റിനാണ് സണ്‍റൈസേഴ്സിന്റെ വിജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്സ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സ്‌കോര്‍, രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ചിന് 164. സണ്‍റൈസേഴ്സ് 18.3 ഓവറില്‍ മൂന്നിന് 167.
അര്‍ധസെഞ്ചുറി നേടിയ ജേസണ്‍ റോയിയും നായകന്‍ കെയ്ന്‍ വില്യംസണുമാണ് സണ്‍റൈസേഴ്സിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി 82 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന്റെ ഇന്നിങ്സ് പാഴായി. ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. സണ്‍റൈസേഴ്സിന്റെ സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണിത്. തുടര്‍ച്ചായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ചിട്ടും സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഡേവിഡ് വാര്‍ണര്‍ക്ക് പകരം ജേസണ്‍ റോയിയെ കൊണ്ടുവന്ന സണ്‍റൈസേഴ്സിന്റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായത്.
165 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് നല്‍കിയത്. ആദ്യ അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് എടുത്തു.
എന്നാല്‍ ആറാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സാഹയെ മടക്കി മഹിപാല്‍ ലോംറോര്‍ രാജസ്ഥാന് പ്രതീക്ഷ സമ്മാനിച്ചു. കയറിയടിക്കാന്‍ ശ്രമിച്ച സാഹയെ സഞ്ജു സ്റ്റംപ് ചെയ്ത് പുറത്താക്കി. 11 പന്തുകളില്‍ നിന്ന് 18 റണ്‍സെടുത്താണ് താരം മടങ്ങിയത്. സാഹയ്ക്ക് പകരം നായകന്‍ വില്യംസണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ സണ്‍റൈസേഴ്സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.