ഇന്‍സമാം ഉള്‍ ഹഖിന് ആഞ്ജിയോ പ്ലാസ്റ്റി

ഇന്‍സമാം ഉള്‍ ഹഖിന് ആഞ്ജിയോ പ്ലാസ്റ്റി


ലാഹോര്‍: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ കടുത്ത ഹൃദ്രോഗത്തെത്തുടര്‍ന്ന് അടിയന്തിരമായി ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.നെഞ്ചുവേദന മൂലമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായി നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പ്രാഥമിക പരിശോധനയില്‍ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം കണ്ടെത്തുകയായിരുന്നു. 51 കാരനായ ഇന്‍സമാം പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരിലൊരാളായിരുന്നു. 1992 ല്‍ പാകിസ്താന് ലോകകപ്പ് നേടിക്കൊടുത്ത മത്സരത്തിലെ നിര്‍ണ്ണായ പ്രകടനക്കാരന്‍. 375 ഏകദിനങ്ങളിലായി 11701 റണ്‍സ് നേടിയിട്ടുണ്ട്. 119 ടെസ്റ്റുകളിലായി 8829 റണ്‍സും്. മികച്ച നായകനെന്ന പേരും ഇന്‍സമാം നേടി. 2007 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.