മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഇന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ വയനാട്ടിലെത്തും. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് സ്വീകരിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മൂന്ന് പരിപാടികളാണ് ഇന്ന് രാഹുലിനുള്ളത്.
മലപ്പുറം കാളികാവിലെ എച്ച്‌ഐഎംഎ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്യും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കോഴിക്കോട് തിരുവമ്പാടിയില്‍ മുതിര്‍ന്ന പൗരന്മാരുടെ വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനവും കോടഞ്ചേരിയില്‍ എഐഎംഇആര്‍ ബിസിനസ് സ്കൂളിന്റെ തറക്കിലിടലും നിര്‍വഹിക്കും. തുടര്‍ന്നാകും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനുമായുള്ള ചര്‍ച്ച.
നേതൃത്വത്തിനെതിരെ മുന്‍ കെപിസിസി പ്രസിഡണ്ടുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ഉയര്‍ത്തിയ വിമര്‍ശനവും സുധീരന്റെ രാജിയും ചര്‍ച്ചയില്‍ പ്രധാന വിഷയങ്ങളാവും. തുടര്‍ച്ചയായി മുതിര്‍ന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡണ്ടിന്റെയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പം വരുന്നുണ്ട്. അദേഹവും ചര്‍ച്ചയില്‍ പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.