കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്സണ് മാവുങ്കലിനെ ഇന്ന് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ച് വിശദമായി ചോദ്യം ചെയ്യും. തട്ടിപ്പിനായി വ്യാജ ബാങ്ക് രേഖകള്‍ എങ്ങനെ ഉണ്ടാക്കി എന്നതിന്റെ വിവരങ്ങള്‍ തേടും. മോന്‍സണിന്റെ തട്ടിപ്പിനിരയായ കൂടുതല്‍ പേരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
എം ടി ഷമീര്‍, യാക്കൂബ് പുറായില്‍, അനൂപ് വി അഹമ്മദ്, സലീം എടത്തില്‍ എന്നിവരാണ് ഇന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കുക. പരാതി നല്കിയ സമയത്ത് കൈമാറിയ തെളിവുകള്‍ കൂടാതെ അതിന് ശേഷം ശേഖരിച്ച വിവരങ്ങളും പരാതിക്കാര്‍ ക്രൈബ്രാഞ്ചിന് നല്‍കും.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണ സംഘം മോന്സണ് മാവുങ്കലിനോട് ചോദിച്ചറിയും. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.