റോഡ് ടാക്സ് എഴുതി തള്ളി: സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കുമെന്ന് മന്ത്രി ആന്റണി രാജു

റോഡ് ടാക്സ് എഴുതി തള്ളി: സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കുമെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഗതാഗത വകുപ്പിന്റെ ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലുള്ള റോഡ് ടാക്സ് സര്‍ക്കാര്‍ എഴുതി തള്ളിയത്. കൂടാതെ കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി കുടിശിക അടയ്ക്കാനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി.

ഇതിനിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടിസിയുടെ പ്രത്യേക ബോണ്ട് സര്‍വീസ് ആരംഭിക്കാന്‍ വിദ്യാഭ്യാസ ഗതാഗത വകുപ്പുകളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സര്‍വീസ് ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് ദൂര പരിധി അനുസരിച്ച് നിരക്കില്‍ മാറ്റം വരുത്തിയാകും സൗകര്യം ലഭ്യമാക്കുക. കൂടാതെ സാധാരണ സര്‍വീസുകള്‍ക്ക് കുട്ടികളില്‍ നിന്നും നിലവിലെ കണ്‍സഷന്‍ തുക ഈടാക്കാനും തീരുമാനമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.