യു.എസില്‍ കുട്ടികള്‍ക്കു വാക്സിന്‍:അംഗീകാരത്തിനു ഡാറ്റ സമര്‍പ്പിച്ചതായി ഫൈസര്‍

യു.എസില്‍ കുട്ടികള്‍ക്കു വാക്സിന്‍:അംഗീകാരത്തിനു ഡാറ്റ സമര്‍പ്പിച്ചതായി ഫൈസര്‍

വാഷിങ്ടണ്‍: കുട്ടികളില്‍ കൊറോണ പ്രതിരോധിക്കുന്നതിനുള്ള ഫൈസര്‍ വാക്സിന് ഏറെ വൈകാതെ അംഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ. 5 മുതല്‍ 11 വയസ്സുവരെയുളള കുട്ടികളില്‍ വാക്സിന്‍ സംബന്ധിച്ചു നടത്തിയ പഠനത്തിന്റെ ഫലപ്രാപ്തി സംബന്ധിച്ച ഡാറ്റ ഉള്‍പ്പെടുന്ന വിപുലമായ റിപ്പോര്‍ട്ട് അംഗീകാരത്തിനായി യു. എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനു സമര്‍പ്പിച്ചു തുടങ്ങിയതായി ഫൈസര്‍ അറിയിച്ചു.

കമ്പനി നിര്‍ദ്ദിഷ്ട അപേക്ഷ ഫയല്‍ ചെയ്തു കഴിഞ്ഞാല്‍ യുഎസ് റെഗുലേറ്റര്‍മാരും പൊതുജനാരോഗ്യ ഉദ്യോഗസ്ഥരും തെളിവുകള്‍ അവലോകനം ചെയ്യുകയും പൊതുയോഗങ്ങളില്‍ അവരുടെ ഉപദേശക സമിതികളുമായി കൂടിയാലോചിക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമാക്കിയാലേ സ്‌കൂളുകളുടെ പ്രവര്‍ത്തനം പഴയ നിലയിലാകൂ.ഡോക്ടറുടെ കുറിപ്പുണ്ടെങ്കിലേ നിലവില്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കൂ.

കുട്ടികളില്‍ ഫൈസര്‍ വാക്സിന്റെ കുറഞ്ഞ ഡോസാണ് പരീക്ഷിക്കുന്നത്. നിലവില്‍ ഫൈസര്‍ വാക്സിന്‍ 12 വയസിന് മുകളില്‍ പ്രായമുളളവര്‍ക്കാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. 10 കോടി ആളുകള്‍ ഇത് പൂര്‍ണ്ണമായും സ്വീകരിച്ചിട്ടുണ്ടെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു.പുതിയ വാക്സിന്‍ നിര്‍മ്മതാക്കളായ മോഡേണ കുട്ടികളില്‍ പരീക്ഷണം ആരംഭിച്ചതായും വര്‍ഷാവസാനം അത് നല്‍കി തുടങ്ങാന്‍ സാധിക്കുമെന്നും അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.