എയ്ഡഡ്, പൊതു, സഹകരണ മേഖലകളിലും നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ വേണം

എയ്ഡഡ്, പൊതു, സഹകരണ മേഖലകളിലും നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ വേണം

തിരുവനന്തപുരം : എയ്ഡഡ്, പൊതു, സഹകരണ മേഖലകൾ ഉൾപ്പെടെ എല്ലാ മേഖലകളിലും നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. ഇതിന്റെ ഭാഗമായി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിനും പൊലീസ് വെരിഫിക്കേഷന്‍ വേണം.

സര്‍ക്കാര്‍, പൊതുമേഖലാ, ദേവസ്വം, സഹകരണസ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ എന്നിവയ്ക്കും നിയമം ബാധകമാണ്. ജോലിയില്‍ പ്രവേശിച്ച്‌ ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഇതിനായി ഉടന്‍ ചട്ടഭേദഗതി വരുത്തണമെന്നും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു.

സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്ഷേപം ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിലും പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാരെ കണ്ടെത്താന്‍ സര്‍വേ നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 75 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. കുടുംബശ്രീയെയാണ് സര്‍വേ നടത്താന്‍ നിയോഗിച്ചിരിക്കുന്നത്. തദ്ദേശവാര്‍ഡ് അടിസ്ഥാനത്തിലാകും സാമൂഹിത സാമ്പത്തിക സര്‍വേ നടത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.