മോന്‍സണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടല്‍: വിദേശ മലയാളി വനിത

മോന്‍സണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടല്‍: വിദേശ മലയാളി വനിത

കൊച്ചി: മോന്‍സണെതിരായ അന്വേഷണത്തിന് കാരണം പ്രവാസിയായ മലയാളി വനിത. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോന്‍സണ്‍ മാവുങ്കലുമായി സൗഹൃദമുണ്ടായതെന്നും ഇപ്പോള്‍ തട്ടിപ്പു പുറത്തുവരാന്‍ കാരണക്കാരി താന്‍ കൂടിയാണെന്നും ഇറ്റലിയില്‍ താമസിക്കുന്ന അനിത പുല്ലയില്‍ പറഞ്ഞു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണു മോന്‍സന്‍ തട്ടിപ്പുകാരനാണെന്നു തന്നോട് ആദ്യമായി പറഞ്ഞതെന്നും അനിത വ്യക്തമാക്കി.

തൃശൂര്‍ മാള സ്വദേശിയായ അനിത ഇറ്റലി സ്വദേശിയെ വിവാഹം കഴിച്ച് 23 വര്‍ഷമായി അവിടെയാണു താമസം. സാമൂഹിക പ്രവര്‍ത്തകയെന്ന നിലയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു മാത്രമാണു ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുള്ളത്. ആ രീതിയിലാണ് ഉന്നത ഉദ്യോഗസ്ഥരുമായി പരിചയമുള്ളതെന്നും പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ലോബല്‍ വനിത കോ ഓര്‍ഡിനേറ്ററും ലോക കേരള സഭ അംഗവുമായ അനിത പറഞ്ഞു.

അതേസമയം അനിത പുല്ലയില്‍ തന്നെയാണു അയാള്‍ക്കെതിരെ പരാതി നല്‍കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നു പരാതിക്കാര്‍ പറഞ്ഞു. പരാതിയില്‍ തന്റെ പേരു സൂചിപ്പിച്ചാല്‍ മതിയെന്നും അധികൃതര്‍ക്കു മോന്‍സനെതിരായ തെളിവുകള്‍ താന്‍ കൈമാറിക്കോളാമെന്നും അവര്‍ പറഞ്ഞതായും പരാതിക്കാര്‍ വ്യക്തമാക്കുന്നു. വ്യാജരേഖകളുണ്ടാക്കാന്‍ മോന്‍സന് യുഎസില്‍ കഴിയുന്ന ഒരാളുടെ സഹായം ലഭിച്ചതായും വിവരമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.