തൃശൂര്‍: മോണ്‍സണ്‍ മാവുങ്കലിന്റെ വ്യാജ പുരാവസ്തുക്കള്‍ വിദേശത്ത് കച്ചവടം നടത്താന്‍ കൂട്ടു നിന്ന തൃശൂരിലെ ധനകാര്യ സ്ഥാപന ഉടമ മുങ്ങിയെന്ന് സൂചന. കേസില്‍ ഇയാളെ ചോദ്യം ചെയ്യാനിരിക്കെയാണ് കടന്നുകളഞ്ഞത്. മോണ്‍സണ് തട്ടിപ്പിലൂടെ കിട്ടിയ പണത്തിന്റെ ഒരുഭാഗം ഇയാള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം.
മോണ്‍സണുമായി അടുത്ത ബന്ധമുള്ള ഇയാള്‍ക്ക് നടത്തറയില്‍ തൃശ്ശൂര്‍ റോഡില്‍ 'നിധി' എന്ന ധനകാര്യസ്ഥാപനമുണ്ട്. ഇത് ഉദ്ഘാടനം നിര്‍വഹിച്ചത് മോണ്‍സണായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.
കൂടാതെ നോട്ടു നിരോധന കാലത്ത് നിരോധിച്ച നോട്ട് മാറ്റുന്നതിനിടെ ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശൂരില്‍ തട്ടിപ്പു നടത്തുകയും പിന്നീട് വ്യാജ ഇറീഡിയം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലാവുകയും ചെയ്ത ബാലകൃഷ്ണമേനോന്റെ കൂട്ടാളിയായിരുന്നു ഇയാളെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
പുരാവസ്തുക്കള്‍ എന്ന പേരില്‍ മോണ്‍സണ്‍ മാവുങ്കല്‍ വിറ്റിരുന്ന വസ്തുക്കള്‍ വിദേശത്ത് വില്‍ക്കാനുള്ള ചുമതലയും ഇയാള്‍ക്കായിരുന്നു. രണ്ടു ദിവസം മുന്‍പ് മൂകാംബികയിലേക്കെന്നു പറഞ്ഞ് പോയതാണെന്നും എന്നു വരുമെന്ന് അറിയില്ലെന്നുമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.