കോട്ടയം-നിലമ്പൂര്‍ റൂട്ടില്‍ പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍; നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക തീവണ്ടി

കോട്ടയം-നിലമ്പൂര്‍ റൂട്ടില്‍ പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍; നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക തീവണ്ടി

തിരുവനന്തപുരം : കോട്ടയം-നിലമ്പൂര്‍ റൂട്ടില്‍ പുതിയ എക്‌സ്പ്രസ് ട്രെയിന്‍ സർവീസുകൾ വരുന്നു. കോട്ടയത്തു നിന്ന് നിലമ്പൂരിലേക്കും തിരിച്ചും പ്രതിദിന ട്രെയിന്‍ സര്‍വീസുകള്‍ നടത്തുക. ട്രെയിനുകള്‍ ഒക്ടോബര്‍ ഏഴു മുതല്‍ ഓടിത്തുടങ്ങും.

കോട്ടയത്തു നിന്നും രാവിലെ 5.15 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 11. 45 ന് നിലമ്പൂരിലെത്തും. നിലമ്പൂരില്‍ നിന്നും വൈകീട്ട് 3.10 ന് തിരിക്കുന്ന ട്രെയിന്‍ രാത്രി 10.15 ന് കോട്ടയത്തെത്തും.

പൂര്‍ണമായും റിസര്‍വേഷന്‍ കോച്ചുകളാണ് രണ്ടുട്രെയിനുകളിലും. ആകെ പത്തു കോച്ചുകളാണുള്ളത്. ട്രെയിനുകളില്‍ പത്ത് കോച്ചുകള്‍ക്ക് പുറമെ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുമുണ്ട്.

ഏറ്റുമാനൂര്‍, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍, ഇടപ്പള്ളി, കളമശ്ശേരി, ആലുവ, അങ്കമാലി, കറുകുറ്റി, ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, തൃശൂര്‍, പൂങ്കുന്നം, മുളങ്കുന്നത്തുകാവ്, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണൂര്‍, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിങ്ങനെയാണ് സ്റ്റോപ്പുകള്‍.

അതേസമയം ഈ രണ്ട് ട്രെയിനുകള്‍ക്ക് പുറമെ, നാഗര്‍കോവിലില്‍ നിന്നും കോട്ടയത്തേക്കും സ്പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. നാഗര്‍കോവിലില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.35 ന് കോട്ടയത്തെത്തും. ഒക്ടോബര്‍ ആറ് മുതലാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.