ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് പണ്ട് കാലം മുതല്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. പച്ച നിറത്തിലുള്ള പച്ചക്കറികള്‍ പോഷകങ്ങളാല്‍ സമ്പന്നമാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയാറുമുണ്ട്.
ബ്രൊക്കോളി ഇത്തരത്തില്‍ ധാരാളം ഗുണങ്ങള്‍ നിറഞ്ഞ കൂട്ടത്തിലാണ്. ബ്രൊക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, സിങ്ക്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ബ്രൊക്കോളിയില്‍ ധാരാളമുണ്ട്. സാലഡ് മുതല്‍ സൂപ്പ് വരെയുള്ള വ്യത്യസ്ത രീതികളില്‍ ഭക്ഷണത്തില്‍ ബ്രൊക്കോളി ഉള്‍പ്പെടുത്താം.
ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ കുറയ്ക്കുകയും അതുവഴി കാന്‍സര്‍ മുഴകളുടെ വളര്‍ച്ച ചെറുക്കുകയും ചെയ്യാന്‍ ബ്രൊക്കോളിക്ക് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ഇനി പച്ചക്കറി വാങ്ങുമ്പോള്‍ ബ്രൊക്കോളി കുറച്ച് കൂടുതല്‍ വാങ്ങിക്കോളൂ.
പൊട്ടാസ്യം ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വൈറ്റമിന്‍ സി, വൈറ്റമിന്‍ കെ, ഇരുമ്പ്, പൊട്ടാസ്യം എന്നിവയുള്‍പ്പെടെയുള്ള അവശ്യ പോഷകങ്ങള്‍ ബ്രൊക്കോളിയില്‍ വളരെ ഉയര്‍ന്ന അളവിലുണ്ട്.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആന്റിഓക്സിഡന്റുകളും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായി കഴിക്കാവുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ബ്രൊക്കോളി കഴിക്കുന്നത് സ്തനാര്‍ബുദത്തെ ചെറുക്കുന്നതിന് സഹായകമാകുമെന്നും പഠനങ്ങള്‍ പറയുന്നു. മാത്രമല്ല ഫൈബര്‍ അടങ്ങിയ ഭക്ഷണമായതിനാല്‍ ഹൃദ്രോഗ സാധ്യതകളെ ഒരു പരിധി വരെ നിയന്ത്രിക്കാനും സഹായിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.