• Sat Mar 29 2025

യുകെ യാത്ര, യുഎഇയില്‍ നിന്നുളളവ‍ർക്ക് ക്വാറന്‍റീനില്ല.

യുകെ യാത്ര, യുഎഇയില്‍ നിന്നുളളവ‍ർക്ക് ക്വാറന്‍റീനില്ല.

ദുബായ്: യുഎഇയില്‍ നിന്നടക്കം വാക്സിനെടുത്ത് യാത്ര ചെയ്യുന്നവർക്ക് യുകെയില്‍ ക്വാറന്‍റീനില്ല. തിങ്കളാഴ്ച യുകെ സമയം രാവിലെ 9 മണിമുതലാണ് നിർദ്ദേശം പ്രാബല്യത്തിലാവുക. യുഎഇ, ബഹ്റിന്‍, സൗദി അറേബ്യ, ഖത്തർ അടക്കം 14 രാജ്യങ്ങളില്‍ നിന്നുളളവർക്ക് ഇളവുണ്ട്.

യാത്രയ്ക്ക് മുന്‍പുളള കോവിഡ് പരിശോധനയോ എട്ടാം ദിവസമുളള പരിശോധനയോ ക്വാറന്‍റീനോ ഇല്ല.എന്നാല്‍ രണ്ടാം ദിവസം പരിശോധന നടത്താന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കണം. പാസഞ്ചർ ലൊക്കേറ്റർ ഫോമും പൂരിപ്പിച്ച് നല്‍കിയിരിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.