മുംബൈ: കഴിഞ്ഞ നാലു വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിലാണ് ആര്യന്റെ വെളിപ്പെടുത്തല്‍. യുകെയിലും ദുബായിലും താമസിച്ചിരുന്നപ്പോഴു ലഹരി ഉപയോഗിച്ചിരുന്നെന്ന് ആര്യന്‍ എന്‍സിബി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ചോദ്യം ചെയ്യലിനിടെ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആര്യന്‍ ഖാന്‍ പിതാവ് ഷാറുഖ് ഖാനുമായി ഫോണില്‍ സംസാരിച്ചു. നിയമനടപടികളുടെ ഭാഗമായി ലാന്‍ഡ് ഫോണില്‍ നിന്ന് രണ്ട് മിനിറ്റ് നേരം പിതാവുമായി സംസാരിച്ചതായി എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെയാണ് വ്യക്തമാക്കിയത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് ഞായറാഴ്ച ആഡംബര കപ്പലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ആര്യന്‍ ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായത്. ആര്യന്റെ സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ്, മോഡലും നടിയുമായ മുണ്‍മുണ്‍ ധമേച്ഛ, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കൊക്കെയ്നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തു.
ഫാഷന്‍ ടിവി മാനേജിങ് ഡയറക്ടര്‍ ഖാഷിഫ് ഖാന്റെ പങ്കാളിത്തത്തോടെയാണു കപ്പലില്‍ ലഹരി വിരുന്ന് സംഘടിപ്പിച്ച്. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്നും പണം അടച്ച് കപ്പലില്‍ ടിക്കറ്റ് എടുത്തിട്ടില്ലെന്നുമാണ് ആര്യന്‍ അന്വേഷണ സംഘത്തോടു പറഞ്ഞത്. എന്നാല്‍ ആര്യന്‍ ഖാന്റെ വാട്‌സാപില്‍ ലഹരി മരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.