പ്ലസ് വണ്‍ അപേക്ഷകള്‍ ജില്ല അടിസ്ഥാനത്തില്‍ കണക്കാക്കണം; പ്രതിപക്ഷത്തെ പിന്തുണച്ച് ശൈലജ

പ്ലസ് വണ്‍ അപേക്ഷകള്‍ ജില്ല അടിസ്ഥാനത്തില്‍ കണക്കാക്കണം; പ്രതിപക്ഷത്തെ പിന്തുണച്ച് ശൈലജ

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രശ്‌നത്തില്‍ പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പിന്തുണച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാന തലത്തില്‍ സീറ്റെണ്ണം പരിഗണിക്കരുതെന്ന പ്രതിപക്ഷ ആവശ്യത്തെയാണ് ശൈലജ പിന്തുണച്ചത്. സംസ്ഥാന തലത്തിലല്ല സീറ്റെണ്ണം പരിഗണിക്കേണ്ടതെന്നും ജില്ലാ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ കണക്കാക്കണമെന്നും ശൈലജ വ്യക്തമാക്കി.

കൂടാതെ എല്ലാവര്‍ക്കും സീറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ശൈലജ ആവശ്യപ്പെട്ടു. സീറ്റ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടിയാണ് യുഡിഎഫ് എംഎല്‍എ ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടത്. നിലവിലെ ബാച്ചുകളില്‍ സീറ്റെണ്ണം കൂട്ടിയത് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും പുതിയ ബാച്ച് തന്നെ ചില ജില്ലകളില്‍ അനുവദിക്കേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിട്ടും കുട്ടികള്‍ക്ക് സീറ്റ് ഇല്ലെന്നത് ഗുരുതര സ്ഥിതിയാണ്. ഇരുപത് ശതമാനം സീറ്റ് കൂട്ടിയിട്ടും പ്രയോജനമില്ല. മലപ്പുറത്ത് മാത്രം പതിനൊന്നായിരം കുട്ടികള്‍ക്ക് സീറ്റില്ല. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടികളുടെ തലയില്‍ സാമ്പത്തിക ബാധ്യത ഇടരുത്. ഇവരൊക്കെ മാനേജ്‌മെന്റ് ക്വാട്ടയില്‍ പണം കൊടുത്ത് പഠിക്കേണ്ട ഗതിയാണ്. ഹെലികോപ്റ്ററിന് നല്‍കുന്ന പരിഗണ എങ്കിലും കുട്ടികള്‍ക്ക് കൊടുക്കണം. പ്രശ്‌നത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.