കോവിഡ് നഷ്ട പരിഹാരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സുപ്രീം കോടതി

കോവിഡ് നഷ്ട പരിഹാരം: കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സുപ്രീം കോടതി

ന്യുഡല്‍ഹി: കോവിഡ് നഷ്ട പരിഹാരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ച് സുപ്രീം കോടതി. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്നതാണ് കേന്ദ്രത്തിന്റെ തീരുമാനം. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജസ്റ്റിസ് എംആര്‍ ഷായും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ചാണ് നിര്‍ദേശം അംഗീകരിച്ചത്.

ആറുമാസത്തെ സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. നഷ്ടപരിഹാരം നല്‍കാനുള്ള മാര്‍ഗ രേഖയ്ക്കും സുപ്രീം കോടതി അംഗീകാരം നല്‍കി.

മരണ സര്‍ട്ടിഫിക്കറ്റില്‍ മരണ കാരണം കോവിഡ് ആണെന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ആ ഒരു കാരണത്താല്‍ മാത്രം നഷ്ടപരിഹാരം നിഷേധിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. സാധ്യമായതില്‍വെച്ച് വേഗത്തില്‍ തന്നെ നഷ്ടപരിഹാരം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം സമര്‍പ്പിച്ച ഭേദഗതി ചെയ്ത മാര്‍ഗ രേഖയ്ക്കാണ് സുപ്രീം കോടതി അംഗീകാരം നല്‍കിയത്. ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.