കുമ്പസാരമെന്ന കൂദാശത്തിന്റെ രഹസ്യാത്മകത ആ കൂദാശയുടെ പവിത്രതയെയും എത്രത്തോളം പ്രാധാന്യമാണെന്നും പറഞ്ഞു വയ്ക്കുന്നു. ചരിത്രത്തിൽ പലവട്ടം കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ല എന്നതിന്റെ പേരിൽ ഭരണകൂടങ്ങളുടെ രോഷത്തിനും പലവിധത്തിലുള്ള ശിക്ഷകൾക്കും കത്തോലിക്കാ പുരോഹിതർ ഇരയായിട്ടുണ്ട്.
കത്തോലിക്കാ സഭയുടെ രക്തസാക്ഷി ഗണത്തിൽ കുമ്പസാരത്തെ പ്രതി രക്തസാക്ഷിത്വം പേറിയ പുരോഹിതർ ഉണ്ടെന്ന കാര്യം അറിഞ്ഞിടുമ്പോൾ എത്രമാത്രം കുമ്പസാരത്തിന് സഭ വില കൽപിപ്പിക്കുന്നു എന്ന് മനസ്സിലാക്കാം.
നൂറ്റാണ്ടുകളായി കുമ്പസാരത്തെ നിയമത്തിന്റെ കടിഞ്ഞാൺ തീർക്കുന്ന ഭരണകൂടങ്ങളുടെ അവസാനത്തെ ഉദാഹരണമാണ് ഓസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡ് സംസ്ഥാനം പ്രാദേശികമായി നിയമ നിർമ്മാണം നടത്തിയിരിക്കുകയാണ്. ബാലപീഡനം തടയുക എന്നതിന്റെ പേരിൽ സംസ്ഥാന പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് നിയമ നിർമ്മാണം നടത്തിയിരിക്കുന്നത്. ബാലപീഡനം സംബന്ധിച്ച കുമ്പസാര രഹസ്യം റിപ്പോർട്ട് ചെയ്യാത്ത വൈദീകർക്കും മെത്രാൻമാർക്കും മൂന്നു വർഷം വരെ തടവ് വിധിക്കുന്ന തരത്തിലാണ് നിയമ നിർമ്മാണം നടത്തിയിരിക്കുന്നത്. ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും ബില്ലിൻ മേൽ നിയമ നിർമ്മാണവുമായി ഭരണകൂടം മുന്നോട്ട് പോയി. പ്രതിപക്ഷം പിൻതുണച്ചെങ്കിലും വൺ നേഷൻ പാർട്ടി നേതാവും എംപിയുമായ സ്റ്റീഫൻ ആൻഡ്രു നിയമത്തെ ശക്തമായി എതിർത്തു. പുതിയ നിയമം അനുസരിക്കുന്നതിലും ഭേദം ജയിലിൽ പോകുകയാണ് നല്ലതെന്ന് വൈദീകർ പ്രതികരിച്ചു.
കുമ്പസാര രഹസ്യം വെളിപ്പെടുത്താൻ നിയമം മൂലം നിർബദ്ധിക്കുന്നത് കുട്ടികൾക്ക് നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന പരിരക്ഷയിൽ ഒരു തരത്തിലും മാറ്റം വരുത്തുകയില്ലെന്ന് ആർച്ച് ബിഷപ്പ് മാർക്ക് കോളിറിഡിജ് അഭിപ്രായപ്പെട്ടു. കുമ്പസാര രഹസ്യത്തിൽ നിലവിൽ തുടരുന്ന നിയമ നടപടിക്രമങ്ങളിൽ ഒരു തരത്തിലും മാറ്റം വരുത്തുകയില്ലെന്ന് വത്തിക്കാൻ ഓസ്ട്രേലിയൻ സർക്കാരിനെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.