ലഖിംപുര്‍ സംഭവം: അജയ് മിശ്രയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; നടപടിക്ക് സാധ്യത

ലഖിംപുര്‍ സംഭവം: അജയ് മിശ്രയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; നടപടിക്ക് സാധ്യത

ന്യുഡല്‍ഹി: ലഖിംപുര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ ബിജെപി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. എത്രയും പെട്ടെന്ന് ഡല്‍ഹിയിലേക്ക് എത്താന്‍ അജയ് മിശ്രയ്ക്ക് നിര്‍ദേശം നല്‍കിയതായാണ് ബിജെപിയിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ലഖിംപുര്‍ കൂട്ടക്കൊലയിലുള്ള പങ്ക് വെളിപ്പെടുത്തി യുപി പൊലീസിന്റെ എഫ്ഐആര്‍ പുറത്തു വന്നിരുന്നു. കര്‍ഷകര്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ വാഹനത്തില്‍ ആശിഷും ഉണ്ടായിരുന്നതായാണ് എഫ്ഐആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. ഇതിന് പിന്നാലെയാണ് അജയ് മിശ്രയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

അജയ് മിശ്രയെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും സംഭവത്തില്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്ന അദ്ദേഹത്തന്റെ മകനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദം ഉയരുന്നതിനിടെയാണ് ബിജെപി നേതൃത്വം മന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്.

ഇക്കാര്യത്തില്‍ മന്ത്രിയില്‍ നിന്ന് ബിജെപി നേതൃത്വം നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. അതീവ ഗൗരവത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പടെയുള്ള ബിജെപി ഉന്നത നേതൃത്വം വിഷയത്തെ നോക്കി കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.