കേരളത്തിൽ എട്ടു വർഷത്തിനിടയിൽ 5000 അവയവ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച്

കേരളത്തിൽ എട്ടു വർഷത്തിനിടയിൽ 5000 അവയവ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: എട്ടു വർഷത്തിനിടയിൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം അവയവ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് പ്രാഥമിക നിഗമനം. നിർധനരായ ജനങ്ങളെ സർക്കാരിൻറെ പദ്ധതി ആണെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് അവയവ മാഫിയ കോടികളുടെ തട്ടിപ്പ് നടത്തുന്നത് എന്നും സംശയം ഉയർന്നുവന്നിട്ടുണ്ട്.

അവയവം സ്വീകരിച്ചവരിൽ നിന്ന് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കിയ സംഘം അവയവ ദാതാക്കൾക്ക് 10 ലക്ഷം രൂപ മാത്രമാണ് നൽകുന്നതെന്നും, ബാക്കി തുക സ്വന്തമാക്കുന്നതാണ് എന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ചില ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, ഏജന്റുമാർ എന്നിവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എല്ലാ ജില്ലകളിലും ഏജൻറ്മാർ നിരീക്ഷണത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

വൃക്ക, കരൾ, പാൻക്രിയാസ്, ചെറുകുടൽ എന്നിവയുടെ പേരിലാണ് മിക്ക നിയമവിരുദ്ധ അവയവ മാറ്റവും നടക്കുന്നതെന്ന് ഇൻറലിജൻസ് റിപ്പോർട്ട് പറയുന്നു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ ഇതുവരെ നടന്നിരിക്കുന്നത്. തൃശ്ശൂർ ഡിഐജി എസ് സുരേന്ദ്രൻറെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് എസ് പി കെ എസ് സുദർശൻ ആണ് കേസ് അന്വേഷിക്കുന്നത്.

സംസ്ഥാനത്ത് വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയ സാഹചര്യത്തിൽ അന്വേഷണസംഘം വിപുലീകരിക്കുകയും അന്വേഷണം കൂടുതൽ ഊർജിതമാക്കുകയും ചെയ്യും. ബംഗളൂരുവിലേക്ക് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. വെബ്സൈറ്റിലൂടെ ഉള്ള തട്ടിപ്പുകളും ഒട്ടും കുറവല്ല. അതിനാൽ തന്നെ എത്രയും പെട്ടെന്ന് കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.