മകന്‍ വീട്ടില്‍ നിന്നും പുറത്താക്കി, തെരുവോരത്ത് ചായ വിറ്റു ജീവിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ഒടുവില്‍ സഹായമെത്തി

മകന്‍ വീട്ടില്‍ നിന്നും പുറത്താക്കി, തെരുവോരത്ത് ചായ വിറ്റു ജീവിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ഒടുവില്‍ സഹായമെത്തി

മകന്‍ വീട്ടില്‍ നിന്നും പുറത്താക്കി, തെരുവോരത്ത് ചായ വിറ്റു ജീവിക്കുന്ന വൃദ്ധദമ്പതികള്‍ക്ക് ഒടുവില്‍ സഹായമെത്തി മാസങ്ങള്‍ ഏറെയായി കൊവിഡ് പ്രതിസന്ധി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസിന്റെ വ്യാപനം. പല മേഖലകളും രൂക്ഷമായ പ്രതിസന്ധി നേരിട്ടു ഇക്കാലയളവില്‍. പ്രത്യേകിച്ച് സാധാരണക്കാരായ കച്ചവ്വടക്കാര്‍.

അടുത്തിടെയാണ് ഡല്‍ഹിയിലെ മാളവ്യ നഗറിലെ കാന്താ പ്രസാദിന്റേയും ഭാര്യയുടേയും ബാബാ കാ ദാബ എന്ന ചെറു ഭക്ഷണ ശാല സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇവരുടെ ദുരിതങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായപ്പോള്‍ നിരവധി പേര്‍ സഹായങ്ങളുമായെത്തി. കാന്താപ്രസാദിന്റേതിന് സമാനമായ മറ്റൊരു ജീവിതകഥയും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടി.

ഫുഡ് വ്‌ളോഗറായ വിശാല്‍ ശര്‍മ എന്ന യുവാവാണ് വൃദ്ധനമ്പതികളുടെ ജീവിത കഥ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. മകനും മരുമകനും വീട്ടില്‍ നിന്നും പുറത്താക്കിയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു ഇവര്‍ക്ക്. വഴിയോരങ്ങളില്‍ ചായ വിറ്റാണ് ഈ വൃദ്ധ ദമ്പതികള്‍ ഉപജീവന മാര്‍ഗം കണ്ടെത്തുന്നത്.


എന്നാല്‍ ഇവരുടെ വീഡിയോ വൈറലായതോടെ ഗൈരവ് വാസന്‍ എന്നയാള്‍ ഇവര്‍ക്ക് ചെറിയ ഒരു ചായക്കട നിര്‍മിച്ചു നല്‍കി. ഇരുവര്‍ക്കും മഴയും വെയിലുമേല്‍ക്കാതെ ഇനി കച്ചവ്വടം നടത്താം. അമ്മ, ബാബാ കാ ടീ സ്റ്റാള്‍ എന്നാണ് കടയ്ക്ക് നല്‍കിയിരിക്കുന്ന പേര്.

ചായ വില്‍ക്കുന്ന ഇരുവരുടേയും വീഡിയോയും ഗൗരവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ആറ് വര്‍ഷത്തോളമായി ഈ ദമ്പതികളെ മകന്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടിട്ട്. മദ്യപാനിയായ മകനും മരുമകനും ഈ മാതാപിതാക്കളെ വീട്ടില്‍ നിന്നും പുറത്താക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.