കൊച്ചി: സംസ്ഥാനത്തുനിന്നുള്ള ചക്ക, പാഷന്‍ഫ്രൂട്ട് എന്നിവയുടെ 15 മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ) തുടക്കം കുറിച്ചു. ഉല്‍പന്നങ്ങളുമായുള്ള ആദ്യ കണ്ടെയ്നര്‍ ചൊവ്വാഴ്ച പുറപ്പെട്ടു. ചക്ക ഉല്‍പന്നങ്ങള്‍ സിങ്കപ്പൂര്‍, നേപ്പാള്‍, ഖത്തര്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കും പാഷന്‍ ഫ്രൂട്ട്, ജാതിക്ക, ചക്ക ഉല്‍പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കുമാണ് അയയ്ക്കുന്നത്.
ഘട്ടം ഘട്ടമായി കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും അപെഡ ആരംഭിക്കും. പാഷന്‍ ഫ്രൂട്ട് ഉല്‍പന്നങ്ങളുടെ ഓസ്ട്രേലിയയിലേക്കുള്ള കയറ്റുമതി അതിന്റെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് അപെഡ അറിയിച്ചു.
ചക്ക, പാഷന്‍ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു ടണ്ണിന്റെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് ഓസ്ട്രേലിയയിലെ മെല്‍ബണിലേക്ക് അയയ്ക്കുന്നതിനായി തൃശൂരില്‍ സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, ചക്ക പൗഡര്‍, ഉണങ്ങിയ ചക്ക, ചക്ക പുട്ടു പൊടി, ചക്ക ചപ്പാത്തി പൗഡര്‍, ചക്ക ദോശ/ഇഡലി പൊടി, ചക്ക ഉപ്പുമാവ് പൗഡര്‍, ചക്ക അച്ചാര്‍, ചക്ക ചിപ്സ്, ചക്കവരട്ടി, ചക്ക ഫ്രൂട്ട് പള്‍പ്, പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക മിഠായി, ജാതിക്ക അച്ചാര്‍ എന്നിവയാണ് കയറ്റുമതി ചെയ്ത ഉല്‍പന്നങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.