ന്യൂഡൽഹി: രാജ്യത്തെ സമ്പൂര്‍ണ ഡിജിറ്റലാക്കാന്‍ 1000 ദിന പദ്ധതിയുമായി ഐടി മന്ത്രാലയം. പദ്ധതിയുടെ ഭാഗമായി മുഴുന്‍ ജനങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനും, കൂടുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റിലാക്കാനും ഒരുങ്ങുകയാണ് ഐടി മന്ത്രാലയം.
'വിഷന്‍ തൗസൻഡ് ഡെയ്സ്' എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റല്‍ വിദ്യാഭ്യാസം , ആരോഗ്യം സമൃദ്ധി എന്നാണ് പദ്ധതിയുടെ മുദ്രാവാക്യം.
ഡിജിറ്റല്‍ ഭരണനിര്‍വഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബര്‍ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി വിവിധ ആപ്പുകള്‍ നിലവിലുണ്ടെങ്കിലും ഇതു തമ്മിലുള്ള ഏകോപനം ശരിയായി നടക്കുന്നില്ല. ആയിരം ദിവസത്തെ പദ്ധതിയിലൂടെ ഇത് പരിഹരിക്കുമെന്നാണ് കേന്ദ്രത്തിന്‍റെ അവകാശവാദം. 
രാജ്യത്ത് എല്ലാവരിലേക്കും സുരക്ഷിതവും സൗജന്യവുമായ ഇന്‍റര്‍നെറ്റ് എത്തിക്കുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സൂപ്പര്‍ കമ്പ്യൂട്ടിങ്ങ്, ബ്ലോക്ക് ചെയിന്‍, ക്വാണ്ടം കമ്പ്യൂട്ടിങ്ങ് തുടങ്ങിയ സങ്കീര്‍ണമായ സാങ്കേതിക മേഖലകളിലെ ഇന്ത്യയുടെ വളര്‍ച്ച ഉറപ്പാക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു.
ഐടി മേഖലയിലെ മാനവശേഷി വര്‍ധിപ്പിക്കാനുള്ള നടപടികളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡാനന്തരം ഈ മേഖലയില്‍ പരിശീലനം ലഭിച്ചവരുടെ സാധ്യത കൂടും. ഇതിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.