ഹൈദരാബാദിനെ കീഴടക്കിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

ഹൈദരാബാദിനെ കീഴടക്കിയിട്ടും പ്ലേ ഓഫ് കാണാതെ മുംബൈ പുറത്ത്

അബുദാബി: 2021 ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സിന് 42 റണ്‍സ് വിജയം. മുംബൈയുടെ 236 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിനെതിരെ സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

സണ്‍റൈസേഴ്സിനെ ചുരുങ്ങിയത് 171 റണ്‍സിനെങ്കിലും തോല്‍പ്പിച്ചാല്‍ മാത്രമേ മുംബൈയ്ക്ക് പ്ലേ ഓഫ് സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് അത് സാധിച്ചില്ല. പ്ലേ ഓഫ് കാണാതെ മുംബൈ പുറത്തായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്തു. ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് മുംബൈയ്ക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സണ്‍റൈസേഴ്സിന് വേണ്ടി നായകന്‍ മനീഷ് പാണ്ഡെ മികച്ച പ്രകടനം പുറത്തെടുത്തു.

236 റണ്‍സ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയിയും അഭിഷേക് ശര്‍മയും നല്‍കിയത്. 4.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. എന്നാല്‍ ടീം സ്‌കോര്‍ 64-ല്‍ നില്‍ക്കേ അപകടകാരിയായ ജേസണ്‍ റോയിയെ മടക്കി ട്രെന്റ് ബോള്‍ട്ട് സണ്‍റൈസേഴ്സിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 21 പന്തുകളില്‍ നിന്ന് 34 റണ്‍സെടുത്ത താരത്തെ ബോള്‍ട്ട് ക്രുനാല്‍ പാണ്ഡ്യയുടെ കൈയ്യിലെത്തിച്ചു. പക്ഷേ അതുകൊണ്ട് കാര്യമുണ്ടായില്ല. അപ്പോഴേക്കും മുംബൈ പ്ലേ ഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.