ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ.വി സുബ്രമണ്യന്‍ സ്ഥാനം ഒഴിയുന്നു. തല്‍സ്ഥാനത്ത് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതോടെയാണ് സ്ഥാനമൊഴിയുന്നത്. ശേഷം അക്കാദമിക് മേഖലയിലേക്ക് തിരിച്ച് പോകുമെന്നും കെ.വി സുബ്രമണ്യന്‍ വ്യക്തമാക്കി.
'രാഷ്ട്രത്തെ സേവിക്കാന്‍ കഴിഞ്ഞത് മഹത്തായ കാര്യമായി കരുതുന്നു. വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എല്ലാവരില്‍ നിന്നുമുണ്ടായത്''- കെ.വി സുബ്രമണ്യന്‍ ട്വീറ്റ് ചെയ്തു. തനിക്ക് ഈ അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ധനമന്ത്രി നിര്‍മല സീതാരാമനും അദ്ദേഹം നന്ദി പറഞ്ഞു.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രമണ്യന്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് 2018 ഡിസംബറില്‍ ഐ.എസ്.ബി ഹൈദരാബാദിലെ പ്രൊഫസറായിരുന്ന കെ.വി സുബ്രമണ്യന്‍ സ്ഥാനമേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.