സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 904 അപ്രന്റീസ് ഒഴിവുകള്‍; നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 904 അപ്രന്റീസ് ഒഴിവുകള്‍;  നവംബര്‍ മൂന്ന് വരെ അപേക്ഷിക്കാം

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 904 ഒഴിവുകളാണ് ഉള്ളത്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ മൂന്ന് വരെയാണ് അപേക്ഷ സമര്‍പ്പിക്കാന്‍ അവസരമുള്ളത്.

അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.rrchubli.in സന്ദര്‍ശിക്കുക.

ഹുബ്‌ളി ഡിവിഷന്‍- 237
ഹുബ്‌ളി കാര്യേജ് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പ്- 217
ബാംഗ്ലൂര്‍ ഡിവിഷന്‍- 230
മൈസൂരു ഡിവിഷന്‍- 177

മൈസൂരു സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പ്- 43 എന്നിങ്ങനെയാണ് ഒഴിവുകൾ. 100 രൂപയാണ് അപേക്ഷാ ഫീസ് പട്ടിക ജാതി, പട്ടിക വര്‍ഗം, ഭിന്നശേഷിക്കാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്‍ ഇളവുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.