മുപ്പതുകളില്‍ ആദ്യമായി മാതാപിതാക്കളാകുന്നവര്‍ ഇന്ന് നിരവധിയാണ്. എന്നാല്‍ യു.കെയിലെ ഏറ്റവും പ്രായം കുറഞ്ഞ മുത്തച്ഛനും മുത്തശ്ശിയുമായിരിക്കുകയാണ് ജെന്നി മെഡ്‌ലാമും ഭര്‍ത്താവ് റിച്ചാര്‍ഡും. ജെന്നിക്ക് 34 വയസും റിച്ചാര്‍ഡിന് 35 വയസുമാണ് പ്രായം. ഇവരുടെ 16-കാരിയായ മകള്‍ ചാര്‍മെയ്ന്‍ കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് ഈ അപൂര്‍വ നേട്ടം ദമ്പതികള്‍ സ്വന്തമാക്കിയത്.
ഇക്കഴിഞ്ഞ ജൂണിലാണ് ചാര്‍മെയ്‌ന് പെണ്‍കുട്ടി പിറന്നത്. ജെന്നിക്ക് 17 വയസുള്ളപ്പോഴാണ് ചാര്‍മെയ്‌നെ പ്രസവിക്കുന്നത്. എന്നാല്‍ ചാര്‍മെയ്‌ന്റെ യഥാര്‍ത്ഥ പിതാവുമായുള്ള ബന്ധം ജെന്നി അവസാനിപ്പിച്ചിരുന്നു. പിന്നീടാണ് റിച്ചാര്‍ഡിനെ പരിചയപ്പെടുന്നത്. അന്ന് ചാര്‍മെയ്‌ന് അഞ്ചു വയസ്. ഇവര്‍ ഒരുമിച്ച് ജെന്നിയെ വളര്‍ത്തുകയായിരുന്നു. റിച്ചാര്‍ഡ് സ്വന്തം മകളായി ചാര്‍മെയ്‌നെ സ്വീകരിച്ചു.
കഴിഞ്ഞ വര്‍ഷമാണ് 16-കാരിയായ ചാര്‍മെയ്ന്‍ താന്‍ ഒരു അമ്മയാകാന്‍ പോകുന്നു എന്ന വിവരം മാതാപിതാക്കളെ അറിയിച്ചത്. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ചാര്‍മെയ്ന്‍. എന്നാല്‍ മകളോട് ദേഷ്യപ്പെടുന്നതിന് പകരം ചാര്‍മെയ്‌നെ അവര്‍ പിന്തുണച്ചു. പ്രസവകാലത്ത് എല്ലാ പരിരക്ഷയും നല്‍കി. 2021 ജൂണില്‍ ചാര്‍മെയ്ന്‍ ഐല്‍ എന്ന പെണ്‍കുട്ടിക്ക് ജന്മം നല്‍കി. ഇപ്പോള്‍ രണ്ട് ദമ്പതികളും കുഞ്ഞിനെ ഒരുപോലെ നോക്കുന്നു.
'കുഞ്ഞ് ഐല്‍ ജെന്നിയുടെയും റിച്ചാര്‍ഡിന്റെയും കുട്ടിയാണെന്ന് എല്ലാവരും തെറ്റിദ്ധരിക്കാറുണ്ട്. സത്യം പറഞ്ഞാല്‍ പോലും പലരും വിശ്വസിക്കാറില്ല. ഞങ്ങള്‍ ഇപ്പോഴും മുപ്പതുകളുടെ തുടക്കത്തിലാണല്ലോ'-ജെന്നി പറയുന്നു. പന്ത്രണ്ടും പത്തും വയസുള്ള രണ്ട് കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.