നിരോധിതവസ്തുക്കള്‍ വില്‍പന നടത്തി, ഒമാനില്‍ പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്

നിരോധിതവസ്തുക്കള്‍ വില്‍പന നടത്തി, ഒമാനില്‍ പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്

മസ്കറ്റ്: നിരോധിത വസ്തുക്കള്‍ കൈവശം വച്ചതിനും വില്‍പന നടത്തിയതിനും പ്രവാസിയെ നാടുകടത്താന്‍ ഉത്തരവ്. കണ്‍സ്യൂമർ പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ശ‍ർഖിയാ ഗവർണറേറ്റില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിലായത്തില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടുന്നതും.

പിടികൂടുമ്പോള്‍ പ്രതിയുടെ കൈവശം മയക്കുമരുന്നുശേഖരമുണ്ടായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. മൂന്ന് മാസത്തെ തടവിന് ശേഷം പ്രതിയെ നാടുകടത്തണമെന്നാണ് കോടതിയുടെ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.