ന്യുഡല്‍ഹി: കര്‍ഷകര്‍ക്ക് നേരെ വാഹനം ഇടിച്ചു കയറ്റിയ സംഭവത്തിലെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര നല്‍കിയത് ഒറ്റ ഉത്തരം മാത്രമെന്ന് റിപ്പോര്‍ട്ട്. സംഭവ സ്ഥലത്തുണ്ടായിരുന്നില്ല എന്നുമാത്രമാണ് പല ചോദ്യങ്ങള്‍ക്കും ആശിഷ് മിശ്ര ഉത്തരം നല്‍കിയത്. കൂടെ ഉണ്ടായിരുന്നവരുടെ കൈയില്‍ തോക്കുണ്ടായിരുന്നോ എന്നതിലും കൃത്യമായ മറുപടി നല്‍കിയില്ല. രാഷ്ട്രീയ നേതാവിന്റെ മകനാണെന്നു മാത്രം ചോദ്യം ചെയ്യലിനിടെ ആശിഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കേന്ദ്രമന്ത്രിയുടെ മകന് പല പ്രാവശ്യം നിയന്ത്രണം വിട്ടുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. വാഹനം ഓടിച്ചത് ആരാണ്, എത്ര പേരുണ്ടായിരുന്നു, വാഹന വ്യൂഹത്തില്‍ എത്ര വാഹനങ്ങള്‍ ഉണ്ടായിരുന്നു, ആളുകളെ ഇടിച്ചിട്ടെന്ന് ബോധ്യമായിട്ടും എന്തുക്കൊണ്ട് വാഹനം നിര്‍ത്തിയില്ല, റോഡില്‍ ആളുകളുടെ തിരക്ക് എന്തുകൊണ്ടായിരുന്നു എന്ന് അറിയാമായിരുന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല എന്നായിരുന്നു ആശിഷിന്റെ മറുപടി.
ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രാഷ്ട്രീയ നേതാവിന്റെ മകനെന്നായിരുന്നു പ്രതികരണം. ക്രിമിനല്‍ അല്ലെന്നും എപ്പോള്‍ വിളിപ്പിച്ചാലും വരാമെന്നും ആശിഷ് അന്വേഷണ സംഘത്തോട് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ അഞ്ച് കിലോമീറ്ററിന് അപ്പുറം ഗുസ്തി മത്സരം നടക്കുന്ന ഇടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയുടെ വാദം. എന്നാല്‍, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ചൂണ്ടിക്കാട്ടി ആ വാദം യു.പി പൊലീസ് പൊളിച്ചു. കൂടാതെ ആശിഷ് രണ്ട് മണി മുതല്‍ നാല് മണി വരെ ഗുസ്തി മത്സരം നടക്കുന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നല്‍കിയ മൊഴി നിര്‍ണായകമായി.
കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയ വാഹനം ഓടിച്ചിരുന്നത് ആശിഷിന്റെ ഡ്രൈവറെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കര്‍ഷകര്‍ ഉള്‍പ്പടെ ഒന്‍പതു പേര്‍ മരിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.