ടിപി വധക്കേസ്: പ്രതികള്‍ക്ക് പൊലീസ് സഹായം കിട്ടി; കെ കെ രമയും മുഖ്യമന്ത്രിയും സഭയില്‍ നേര്‍ക്കുനേര്‍

ടിപി വധക്കേസ്: പ്രതികള്‍ക്ക് പൊലീസ് സഹായം കിട്ടി; കെ കെ രമയും മുഖ്യമന്ത്രിയും സഭയില്‍ നേര്‍ക്കുനേര്‍

തിരുവനന്തപുരം: ടിപി വധക്കേസിന്റെ പേരില്‍ വടകര എം.എല്‍.എ കെ കെ രമയും മുഖ്യമന്ത്രി പിണറായി വിജയനും സഭയില്‍ നേര്‍ക്കുനേര്‍. പ്രതികള്‍ക്ക് പൊലീസ് സഹായം കിട്ടിയിട്ടുണ്ടെന്ന് രമ നിയമസഭയില്‍ ആരോപിച്ചു. ഇത്തരം സംഭവം ഒഴിവാക്കാന്‍ നടപടിയുണ്ടോ എന്നായിരുന്നു കെ കെ രമയുടെ ചോദ്യം. ടിപി കേസ് അന്വേഷിച്ചത് ആരാണെന്ന് അംഗത്തിന് അറിയാമല്ലോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി നിയസഭയില്‍ പറഞ്ഞു. ആ അന്വേഷണത്തില്‍ വീഴ്ചയുണ്ടോ എന്നാണൊ അംഗം ഉദ്ദേശിച്ചതെന്നായിരുന്നു മറുചോദ്യം. ഇതിന് പിന്നാലെ ടിപി ചന്ദ്രശേഖരന്‍ വധം നന്നായി അന്വേഷിച്ചു വെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ സന്തോഷമുണ്ടെന്ന് തിരവഞ്ചൂര്‍ പ്രതികരിച്ചു.

തന്റെ പരാമര്‍ശം അംഗത്തിന് കൊണ്ടുവെന്നായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. ഞാന്‍ അദ്ദേഹത്തെ (തിരുവഞ്ചൂരിനെ) തന്നെയാണ് ഉദ്ദേശിച്ചത്. ഇത്തരത്തില്‍ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ മറുചോദ്യവും പരിഹസിക്കലുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.