ബിജിങ്: ചൈനയില്‍ കഴിഞ്ഞയാഴ്ച ആരംഭിച്ച ശക്തമായ മഴയില്‍ മാറ്റിപാര്‍പ്പിച്ചത് രണ്ട് ദശലക്ഷം പേരെ. എഴുപതിലധികം ജില്ലകളിലെയും നഗരങ്ങളിലെയും വീടുകള്‍ തകര്‍ന്നതായും മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കനത്ത മഴയും കൊടുങ്കാറ്റും മൂലം രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്നു ചൈനീസ് ഭരണകൂടം അറിയിച്ചു.
ഹെനാന്‍ പ്രവിശ്യയിലെ അതിശക്തമായ മഴയില്‍ 300 -ലധികം പേര്‍ മരിച്ച് മൂന്നുമാസം തികയും മുമ്പാണ് നഗരത്തെ ദുരന്തത്തിലാക്കിയ അടുത്ത വെള്ളപ്പൊക്കമുണ്ടായത്. ഹെബെ പ്രവിശ്യയില്‍ ബസ് നദിയിലേക്കു വീണ് മൂന്ന് പേര്‍ മരിക്കുകയും 11 പേരെ കാണാതായതായും ചെയ്തു.
ഷാന്‍ക്സിയില്‍ 120,000 ത്തിലധികം ആളുകളെ അടിയന്തിരമായി മാറ്റുകയും പുനരധിവസിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഷാന്‍ക്സി പ്രവിശ്യയിലുടനീളം 17,000 വീടുകളാണ് തകര്‍ന്നത്. മണ്ണിടിച്ചിലില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ മരിച്ചതായും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരവധി പുരാതന സ്മാരകങ്ങളുടെ ആസ്ഥാനം കൂടിയാണ് ഷാന്‍ക്സി. ഈ വര്‍ഷം ആദ്യം ഹെനാനിലുണ്ടായ വെള്ളപ്പൊക്കത്തേക്കാള്‍ കനത്ത വെള്ളപ്പൊക്കമായിരുന്നു ഷാന്‍ക്സിയില്‍ ഉണ്ടായത്.
കല്‍ക്കരി ഉത്പാദിപ്പിക്കുന്ന ഒരു പ്രധാന സ്ഥലം കൂടിയാണ് ഷാന്‍ക്സി. മഴയുടെ ഫലമായി ഖനികളിലും രാസ ഫാക്ടറികളിലും പ്രവര്‍ത്തനം നിര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിട്ടിരുന്നു. ഇതിനകം തന്നെ ചൈനയില്‍ ഊര്‍ജ ക്ഷാമം നേരിട്ടിരുന്നു. തുറമുഖങ്ങളിലെയും ഫാക്ടറികളിലെയും വൈദ്യുതി ഉപയോഗം സര്‍ക്കാര്‍ ഇതിനോടകം പരിമിതപ്പെടുത്തി. പ്രവിശ്യയിലെ പ്രവര്‍ത്തിക്കുന്ന കല്‍ക്കരി ഖനികളുടെയും അപകടരമായ പ്രവര്‍ത്തിക്കുന്ന 14 രാസ ഫാക്ടറികളുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ നിര്‍ത്തിവച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.