ബ്രസീല്‍ : അഫ്ഗാനിസ്ഥാന് ഒരു ബില്യണ്‍ യൂറോ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യൂറോപ്യന്‍ യൂണിയന്‍. സാമ്പത്തികമായി തകര്‍ന്നുകിടക്കുന്ന അഫ്ഗാന് സഹായം പ്രഖ്യാപിച്ചത് ജി 20 ഉച്ചകോടിയിലാണ്.യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകള്‍ താലിബാന്‍ സര്‍ക്കാരിനല്ല, പകരം രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കൈമാറുമെന്നും യൂണിയന്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.
ഭീകരാക്രമണങ്ങളാല്‍ തകര്‍ന്നടിഞ്ഞു കിടക്കുന്ന അഫ്ഗാനിസ്ഥാനില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത് എന്ന് ലോക നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനെ നേരിടാനുള്ള പാക്കേജാണ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പ്രഖ്യാപിച്ചത്. നേരത്തെ അടിയന്തിര ആവശ്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ച 300 മില്ല്യണ്‍ യൂറോയ്ക്ക് പുറമേയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം.
താലിബാനുമായി യുഎസ്, യുറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന് സഹായം പ്രഖ്യാപിച്ചത്. ഇറ്റലി ആതിഥേയത്വം വഹിച്ച യോഗത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.